Latest News

ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ നിന്ന് മാറവേ തോട്ടില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ നിന്ന് മാറവേ തോട്ടില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം
X

തൃശൂര്‍: ചാലക്കുടിയില്‍ തോട്ടില്‍ വീണ് യുവതി മരിച്ചു. ചാലക്കുടി വി.ആര്‍.പുരം സ്വദേശിയായ ദേവി കൃഷ്ണയാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. റോഡില്‍ വെള്ളം കെട്ടി നിന്നതിനാല്‍ റെയില്‍വേ പാളത്തിന് സമീപത്ത് കൂടി നടക്കുന്നതിനിടെയായിരുന്നു അപകടം. ട്രയിന്‍ വരുന്നത് കണ്ട് ഒരു വശത്തേക്ക് മാറുന്നതിനിടെയാണ് തോട്ടില്‍ വീണത്.

ചാലക്കുടി വി.ആര്‍.പുരം സ്വദേശികളായ ദേവി കൃഷ്ണയും പൗഷയും ജോലി സ്ഥലത്തേക്ക് പോകുന്നതിനായി റയില്‍വേ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്നു. ഇവര്‍ സ്ഥിരം നടന്ന് പോകാറുള്ള പാലക്കുഴി റോഡില്‍ വെള്ളക്കെട്ടായതിനെ തുടര്‍ന്നാണ് ട്രാക്കിലൂടെ നടന്നത്. ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ നിന്ന് വശത്തേക്ക് ഇറങ്ങി നിന്നു. എന്നാല്‍ വേഗത്തില്‍ വന്ന ട്രെയിന്‍ കടന്നു പോകുന്നതിന്റെ കാറ്റില്‍ ഇരുവരും തോട്ടിലേക്ക് വീഴുകയായിരുന്നു. തോട്ടിലെ ഇരുമ്പ് കമ്പി ദേവീ കൃഷ്ണയുടെ കാലില്‍ തുളച്ചു കയറി. നാട്ടുകാര്‍ എത്തി ഇരുവരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ പൗഷ അപകട നില തരണം ചെയ്തു.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും. ദേവീ കൃഷ്ണ മൂന്നു ദിവസം മുമ്പാണ് ജോലിയ്ക്ക് പോയി തുടങ്ങിയത്. കനത്ത മഴയെ തുടര്‍ന്ന് റോഡ് ഒരാഴ്ചയായി വെള്ളത്തിന് അടിയിലായിരുന്നു.

Next Story

RELATED STORIES

Share it