Latest News

വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം: രാജസ്ഥാനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

സംഭവത്തില്‍ മൂന്ന് പേരെ പിടികൂടിയെന്നും ബാക്കിയുള്ള പ്രതികളെ ഉടന്‍ പിടികൂടുമെമെന്നും രാജസ്ഥാന്‍ പോലിസ്

വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം: രാജസ്ഥാനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
X

ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ വീണ്ടും നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം. സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ മൂന്ന് പേരെ പിടികൂടിയെന്നും ബാക്കിയുള്ള പ്രതികളെ ഉടന്‍ പിടികൂടുമെമെന്നും രാജസ്ഥാന്‍ പോലിസ് അറിയിച്ചു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി സുഹൃത്തിനൊപ്പം രാത്രി ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് ആറ് പേര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. പീഡനത്തിനിരയായ യുവതിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.


Next Story

RELATED STORIES

Share it