വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മറ്റി

കുത്തകളെ നോവിക്കാതെ പ്രവാസികള്‍ ഉള്‍പ്പെട്ട കേരളത്തിലെ സാധാരണക്കാരെ ദ്രോഹിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നു യോഗം വിലയിരുത്തി.

വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മറ്റി

റിയാദ്: ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ പ്രവാസ കേരളീയ സമൂഹം ഒറ്റക്കെട്ടായി ശബ്ദിക്കണമെന്ന് സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഗള്‍ഫിലെ നിലവിലെ പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഇടതു സര്‍ക്കാരിന്റെ ഇരുട്ടടിയാണ് ഈ വൈദ്യുതി ചാര്‍ജ് വര്‍ധന.

വന്‍കിട കമ്പനികളുടെ കോടിക്കണക്കിനു രൂപ കുടിശ്ശിക പിരിച്ചെടുത്തു പരിഹരിക്കാവുന്ന സാമ്പത്തിക പ്രതിസന്ധി, കുത്തകളെ നോവിക്കാതെ പ്രവാസികള്‍ ഉള്‍പ്പെട്ട കേരളത്തിലെ സാധാരണക്കാരെ ദ്രോഹിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നു യോഗം വിലയിരുത്തി. പ്രസിഡന്റ് ഷിഹാബ് കീച്ചേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അന്‍സാര്‍ പാലക്കാട് സ്വാഗതവും റഷീദ് പാലക്കാട് നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top