അതിര്‍ത്തിയിലെ പുതിയ രണ്ടു സൈനിക പോസ്റ്റുകള്‍ നേപ്പാള്‍ നീക്കം ചെയ്തു
ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ ധാര്‍ചുലയ്ക്ക് സമീപത്തെ സൈനിക പോസ്റ്റുകളാണ് നീക്കം ചെയ്തത്.

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ നേപ്പാള്‍ പുതുതായി സ്ഥാപിച്ച ആറ് സൈനിക പോസ്റ്റുകളില്‍ രണ്ടെണ്ണം നീക്കം ചെയ്തതായി റിപോര്‍ട്ട്. ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ ധാര്‍ചുലയ്ക്ക് സമീപത്തെ സൈനിക പോസ്റ്റുകളാണ് നീക്കം ചെയ്തത്. ധാര്‍ചുല സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അനില്‍ കുമാര്‍ ശുക്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാള്‍ സശസ്ത്ര പ്രഹാരി സേനയുടെ രണ്ട് സൈനിക പോസ്റ്റുകളാണ് നീക്കം ചെയ്തത്. നേപ്പാള്‍ അധികൃതരുമായുള്ള സ്ഥിരം യോഗത്തില്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായെന്ന് ശുക്ല വ്യക്തമാക്കി. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ചാണ് പോസ്റ്റുകള്‍ നീക്കം ചെയ്തതെന്നാണ് സൈനിക നേതൃത്വം വ്യക്തമാക്കിയത്.
ധാര്‍ചുലയ്ക്ക് സമീപം ആറ് സൈനിക പോസ്റ്റുകളാണ് നേപ്പാള്‍ സ്ഥാപിച്ചത്. ഇന്ത്യയുടെ പ്രദേശങ്ങള്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയതിനു ശേഷമായിരുന്നു പ്രകോപനപരമായ നടപടി. ബാക്കിയുള്ളതില്‍ മൂന്ന് സൈനിക പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയുടെ ഇന്ത്യാവിരുദ്ധ നയത്തിനെതിരേ സ്വന്തം പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ശക്തമായ പ്രതിഷേധമുയരുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് സൈനിക പോസ്റ്റുകള്‍ നീക്കം ചെയ്തത്. ശര്‍മ്മ ഒലി രാജിവെക്കണമെന്ന് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ ആവശ്യപ്പെട്ടതായി റിപോര്‍ട്ടുണ്ട്.
RELATED STORIES
രാജ്യം നടുങ്ങിയ ട്രെയിന് ദുരന്തങ്ങള്
3 Jun 2023 10:33 AM GMTമൃഗശാല വിപുലീകരണത്തിനായി 3000 മുസ് ലിം കുടുംബങ്ങളെ ഒഴിപ്പിക്കുന്നു
2 Jun 2023 4:42 PM GMTയുപി ഭവനില് ലൈംഗികപീഡനം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 1:08 PM GMTധാര്മികതയ്ക്ക് പ്രസക്തിയില്ലേ...?
29 May 2023 5:16 PM GMTകര്ണാടക ബിജെപി പ്രസിഡന്റിനെ വലിച്ചിഴച്ച് ഡികെ പോലിസ്...?
29 May 2023 11:20 AM GMTഡോ. ഓമന മുതല് ഫര്ഹാന വരെ; കേരളം നടുങ്ങിയ ട്രോളി ബാഗ് കൊല
27 May 2023 7:44 AM GMT