കൊവിഡ് രോഗമുക്തിയില്‍ ഇന്ത്യ മുന്നില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 19,557 പേര് രോഗമുക്തരായി. ഇതുവരെ രാജ്യത്ത് 99,46,867 പേര് രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇത് ലോകത്തില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
പ്രതിദിന രോഗമുക്തരുടെ എണ്ണം രോഗികളുടെ എണ്ണത്തെ കവച്ചുവച്ചിട്ടുണ്ട്. 24 മണിക്കൂറിനുളളില്‍ രാജ്യത്ത് 16,504 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സജീവ രോഗികളുടെ എണ്ണം 2,46,956 ആയിട്ടുണ്ട്. ആകെ രോഗബാധിതരില്‍ 2.3 ശതമാനം മാത്രമാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.
ഇന്ത്യയില്‍ ഇതുവരെ 17,56,35,761 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്, 24 മണിക്കൂറിനുള്ളില്‍ 7,35,978 പേരുടെ സാംപിളുകളും പരിശോധിച്ചു.
76.76 ശതമാനം രോഗമുക്തരും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്. 83.9 ശതമാനം പുതിയ രോഗബാധിതരും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്, 4,600 പേര്. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 214 പേര് രോഗം ബാധിച്ച് മരിച്ചു. മരണങ്ങളില്‍ 77.7 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്.
മഹാരാഷ്ട്രയില്‍ 35 പേര് 24 മണിക്കൂറിനുള്ളില്‍ മരിച്ചു.
RELATED STORIES
അർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസുപ്രിംകോടതിക്കെതിരായ പരാമര്‍ശം: കബില്‍ സിബലിനെതിരേ അറ്റോര്‍ണി ജനറലിന് ...
8 Aug 2022 3:28 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് പിടിയില്‍
8 Aug 2022 3:26 PM GMTപിണറായിയെ മുതലാളിത്തത്തിന്റെ ദത്ത് പുത്രനാക്കി; പിന്നീട്...
8 Aug 2022 3:25 PM GMTമഴക്കെടുതി: ജനങ്ങളുടെ സ്വത്തിനും ജീവനുമുണ്ടായ നാശനഷ്ടങ്ങള്‍...
8 Aug 2022 3:10 PM GMTബാലഗോകുലം പരിപാടിയില്‍ മേയര്‍: സിപിഎം രാഷ്ട്രീയ സത്യസന്ധത കാണിക്കണം:...
8 Aug 2022 3:06 PM GMT