- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ രാഹുലിനെ പരാജയപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്ന് പ്രകാശ് കാരാട്ട്
രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തോടെ കോണ്‍ഗ്രസ് കേരളത്തില്‍ ലക്ഷ്യമിടുന്നത് ഇടതുപക്ഷത്തെയാണെന്ന് വ്യക്തമായതായും കാരാട്ട് പറഞ്ഞു.

ന്യൂഡല്‍ഹി: വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുമെന്നുള്ള പ്രഖ്യാപനത്തിനു പിന്നാലെ കടുത്ത പ്രതിരോധമുയര്‍ത്തി സിപി.എം. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാണ് സിപിഎം.
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തോല്‍വി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനം നടത്തുമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഎം നേതൃത്വം നല്‍കുന്ന ഇടതു ജനാധിപത്യ മുന്നണി സിപിഐയുടെ പി പി സുനീറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ്. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തോടെ കോണ്‍ഗ്രസ് കേരളത്തില്‍ ലക്ഷ്യമിടുന്നത് ഇടതുപക്ഷത്തെയാണെന്ന് വ്യക്തമായതായും കാരാട്ട് പറഞ്ഞു. ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കുകയെന്ന കോണ്‍ഗ്രസ് നയത്തിന് വിരുദ്ധമാണ് രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വമെന്നും കാരാട്ട് വ്യക്തമാക്കി. നേരത്തെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.
കേരള മുഖ്യമന്ത്രി പിണറായി വിജയനും രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ കടുത്ത പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് മണ്ഡലത്തില്‍ രാഹുല്‍ മല്‍സരിക്കുക വഴി ദക്ഷിണേന്ത്യയില്‍ പ്രഭാവമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















