Latest News

വെനസ്വേലക്കെതിരായ അമേരിക്കയുടെ നീക്കം ആഗോള എണ്ണ വിപണിയെ ബാധിക്കുമോ?

വെനസ്വേലക്കെതിരായ അമേരിക്കയുടെ നീക്കം ആഗോള എണ്ണ വിപണിയെ ബാധിക്കുമോ?
X

വാഷിങ്ടണ്‍: വെനസ്വേലക്കെതിരായ അമേരിക്കയുടെ നീക്കം ആഗോള എണ്ണ വിപണിയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍. വെനസ്വേലന്‍ പ്രസിഡന്റെ് മഡുറോയെ ബന്ദിയാക്കിയതിനു ശേഷം, വിപണികളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ചോദ്യമായിരുന്നു എണ്ണ വിപണിയെ അമേരിക്കയുടെ നടപടി ബാധിക്കുമോ എന്നത്. എന്നാല്‍ ഇല്ലെന്നാണ് വിദഗധര്‍ പറയുന്നത്.

അതേസമയം, വെനസ്വേലയുടെ എണ്ണ നിക്ഷേപം മുന്നില്‍ കണ്ടാണ് അമേരിക്ക ആ രാജ്യത്തേക്ക് കടന്നു കയറിത് എന്ന റിപോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ മയക്കുമരുന്നിന്റെ വ്യാപാരം അവസാനിപ്പിക്കാനാണ് അമേരിക്കയുടെ നീക്കം എന്നാണ് ട്രംപിന്റെ വാദം. തങ്ങള്‍ വെന്വേസ്വലയില്‍ എണ്ണ കമ്പനികള്‍ തുടങ്ങുമെന്നും അതിനായി അവിടെ നിക്ഷേപം നടത്തുമെന്നും അതു വഴി രാജ്യത്തിനു വരുമാനം ഉണ്ടാക്കുമെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരത്തിന്റെ 18 ശതമാനം വെനിസ്വേലയിലാണുള്ളത് . പക്ഷേ ഇതുവരെ ഒരു ശതമാനം മാത്രമേ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നാണ് വിവരം. ഗള്‍ഫ് രാജ്യങ്ങളില്‍ കാണപ്പെടുന്ന എണ്ണയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെനസ്വേലയില്‍ കനത്ത എണ്ണ ശേഖരം ഉള്ളതിനാലാണിത്.

Next Story

RELATED STORIES

Share it