Latest News

മൗലാന മഹ്മൂദ് മദനിയെ ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ

മൗലാന മഹ്മൂദ് മദനിയെ ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ
X

ഗുവാഹത്തി: ജം ഇയ്യത്തുല്‍ ഉലാമയെ ഹിന്ദ് ദേശീയ പ്രസിഡന്റ് മൗലാന മഹ്മൂദ് മദനിയെ ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയുടെ ഭീഷണി. അസമിലെ മുസ്‌ലിംകളുടെ വീടുകള്‍ പൊളിച്ച് കുടിയൊഴിപ്പിക്കുന്ന ഹിമാന്ത ബിശ്വ ശര്‍മ സ്ഥാനം ഒഴിയണമെന്ന് കഴിഞ്ഞ ദിവസം മദനി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഭീഷണിയുമായി ശര്‍മ രംഗത്തെത്തിയത്. ''മഹമൂദ് മദനിയെ കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ അയാളെ ബംഗ്ലാദേശിലേക്ക് അയക്കും.''-ശര്‍മ പറഞ്ഞു.

മുസ്‌ലിംകളെയും പ്രതിനിധികളെയും ലക്ഷ്യം വയ്ക്കാന്‍ മുഖ്യമന്ത്രി വിഭജനപരമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഏറ്റവും പഴയ മുസ്‌ലിം സംഘടനകളില്‍ ഒന്നായ ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം, എന്‍ആര്‍സി, വഖ്ഫ് ഭേദഗതി നിയമം തുടങ്ങിയവക്കെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ വ്യാജ കേസുകളില്‍ കുടുക്കിയ നിരവധി പേര്‍ക്ക് സംഘടന നിയമസഹായവും നല്‍കി.

Next Story

RELATED STORIES

Share it