Latest News

താങ്ങുവില സംവിധാനം നിലനിര്‍ത്താനായില്ലെങ്കില്‍ രാഷ്ട്രീയം വിടും: ഹരിയാന മുഖ്യമന്ത്രി

നിയമം റദ്ദാക്കില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് ബിജെപി അധികാരത്തിലിരിക്കുന്ന ഹരിയാനയിലെ മുഖ്യമന്ത്രി തന്നെ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടുമായി മുന്നോട്ട് വന്നത്.

താങ്ങുവില സംവിധാനം നിലനിര്‍ത്താനായില്ലെങ്കില്‍ രാഷ്ട്രീയം വിടും: ഹരിയാന മുഖ്യമന്ത്രി
X

ചണ്ഡിഗഡ്: കര്‍ഷകര്‍ക്കുള്ള താങ്ങുവില സംവിധാനം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടാല്‍ രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ഹരിയാണ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം. നിയമം റദ്ദാക്കില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് ബിജെപി അധികാരത്തിലിരിക്കുന്ന ഹരിയാനയിലെ മുഖ്യമന്ത്രി തന്നെ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടുമായി മുന്നോട്ട് വന്നത്. ഹരിയാനയില്‍ താങ്ങുവില തുടരാന്‍ തന്നെയാണ് തീരുമാനമെന്നും താങ്ങുവില സമ്പ്രദായം അവസാനിപ്പിക്കാന്‍ ശ്രമിച്ചാല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നവംബര്‍ 25 മുതല്‍ ഡല്‍ഹിയില്‍ കര്‍ഷക പ്രതിഷേധം തുടരുന്നതിനിടെയാണ് ഖട്ടാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നില്‍ കര്‍ഷക സമരമാണെന്ന് ജെജെപി നേതാവ് ദുശ്യന്ത് ചൗതാലയും പ്രസ്താവിച്ചിരുന്നു. കര്‍ഷകര്‍ക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള താങ്ങുവില ഉറപ്പാക്കണമെന്ന് പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ രേഖാമൂലമുള്ള നിര്‍ദേശങ്ങളില്‍ എംഎസ്പികള്‍ക്കുള്ള വ്യവസ്ഥയും ഉള്‍പ്പെടുന്നു. താന്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം കര്‍ഷകര്‍ക്കായി എംഎസ്പി സുരക്ഷിതമാക്കാന്‍ ഞാന്‍ പ്രവര്‍ത്തിക്കും. വാഗ്ദാനം നിറവേറ്റാന്‍ കഴിയാത്ത ദിവസം ഞാന്‍ എന്റെ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുമെന്ന്, 'ചൗട്ടാലയും പറഞ്ഞു.

Next Story

RELATED STORIES

Share it