Latest News

''മാര്‍വാഡികള്‍ തിരിച്ചുപോവുക, ഗുജറാത്തികള്‍ തിരിച്ചുപോവുക''; കാംപയിനുമായി തെലുങ്ക് ഗ്രൂപ്പുകള്‍, എതിര്‍ത്ത് ബിജെപി

മാര്‍വാഡികള്‍ തിരിച്ചുപോവുക, ഗുജറാത്തികള്‍ തിരിച്ചുപോവുക; കാംപയിനുമായി തെലുങ്ക് ഗ്രൂപ്പുകള്‍, എതിര്‍ത്ത് ബിജെപി
X

ഹൈദരാബാദ്: തെലങ്കാനയില്‍ നിന്നും മാര്‍വാഡികളും ഗുജറാത്തികളും തിരിച്ചുപോവണമെന്ന കാംപയിന്‍ ശക്തമാവുന്നു. മാര്‍വാഡികളും ഗുജറാത്തികളും തെലുങ്കരുടെ പ്രദേശങ്ങളെ സാമ്പത്തികവും സാംസ്‌കാരികവുമായി കീഴടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം തെലുങ്കര്‍ സോഷ്യല്‍മീഡിയയില്‍ ഈ കാംപയിന്‍ നടത്തുന്നത്. തെലങ്കാനയിലെ ബിസിനസെല്ലാം രാജസ്ഥാനില്‍ നിന്നുള്ള മാര്‍വാഡികളും ഗുജറാത്തികളും നടത്തുന്നുവെന്നാണ് കാംപയിനില്‍ പങ്കെടുക്കുന്നവര്‍ പറയുന്നത്. തെലങ്കാന ശ്യാം എന്ന ഗ്രൂപ്പാണ് ഈ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്.

എന്നാല്‍, ഈ കാപയിനെ എതിര്‍ത്ത് ബിജെപി രംഗത്തെത്തി. ഇന്ത്യക്കാരെ വിഭജിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് സിങ് ആരോപിച്ചു. സനാതന ധര്‍മം പിന്തുടരുന്നതിനാലാണ് ഗുജറാത്തികളെ ഇത്തരത്തില്‍ ആക്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ''ഗുജറാത്തികള്‍ ബിസിനസ് ചെയ്യാനാണ് തെലങ്കാനയില്‍ വരുന്നത്. അവര്‍ കൊള്ളയ്‌ക്കോ അധികാരത്തിനോ അല്ല വരുന്നത്. ഇന്ത്യക്കാര്‍ക്ക് രാജ്യത്തെവിടെയും ജീവിക്കാന്‍ അവകാശമുണ്ട്. ഹിന്ദുക്കളുടെ ഐക്യം തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. രോഹിങ്ഗ്യകളെ പുറത്താക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. ''- മന്ത്രി പറഞ്ഞു.

കാതിക, രാജക തുടങ്ങിയ വിഭാഗങ്ങളുടെ ഉപജീവന മാര്‍ഗം ന്യൂനപക്ഷങ്ങള്‍ തട്ടിയെടുക്കുന്നതായും കേന്ദ്രമന്ത്രി ആരോപിച്ചു. ഹിന്ദുക്കളുടെ സാമ്പത്തിക വളര്‍ച്ച സംരക്ഷിക്കാന്‍ പ്രസ്ഥാനം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it