Latest News

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; ആവശ്യം തള്ളി കേന്ദ്ര വനംമന്ത്രി

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; ആവശ്യം തള്ളി കേന്ദ്ര വനംമന്ത്രി
X

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാറിൻ്റെ ആവശ്യം തള്ളി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ വനം മേധാവിക്ക് അധികാരം ഉണ്ടന്നും അതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്നു കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു.

വൈദ്യതി വേലി നിർമിക്കാനും, വന്യ ജീവികൾക്കുള്ള ഭക്ഷണം നൽകാനും കൃത്യമായ ഫണ്ട്‌ കേന്ദ്ര സർക്കാർ നൽകി വരുന്നുണ്ട്. ആവശ്യമായതെല്ലാം നൽകിയിട്ടും 344 പേർ കേരളത്തിൽ വന്യ ജീവി ആക്രമണത്തിൽ മരണപ്പെട്ടെന്നും ഭൂപേന്ദ്ര യാദവ് ആരോപിച്ചു.

Next Story

RELATED STORIES

Share it