അസമില് മുസ് ലിംകളെ കുടിയിറക്കുകയും വെടിവച്ച് കൊല്ലുകയും ചെയ്തതിനെതിരേ വ്യാപക പ്രതിഷേധം
BY BRJ24 Sep 2021 2:59 PM GMT

X
BRJ24 Sep 2021 2:59 PM GMT
കോഴിക്കോട്: അസമിലെ ബിജെപി ഗവണ്മെന്റ് എണ്ണൂറോളം മുസ്ലിംകളെ കുടിയൊഴിപ്പിക്കാന് ശ്രമിക്കുകയും അതിനെതിരെ പ്രതിഷേധിച്ച മുസ് ലിം ഗ്രാമീണരെ വെടിവെച്ചു കൊല്ലുകയും നരനായാട്ട് നടത്തുകയും ചെയ്തതില് വ്യാപക പ്രതിഷേധം.
അതിക്രമങ്ങള്ക്കെതിരേ എസ്ഡിപിഐ ഓങ്ങല്ലൂര് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന്, എസ്ഡിപിഐ ഓങ്ങല്ലൂര് പഞ്ചായത്ത് പ്രസിഡണ്ട് യൂസഫ് കുട്ടി, സെക്രട്ടറി സത്താര് എം വി, ഓ മുഹമ്മദ്, കുഞ്ഞലവി എന്നിവര് നേതൃത്വം നല്കി.
പയ്യോളി, കൊയിലാണ്ടി ടൗണുകളിലും പ്രതിഷേധം നടന്നു. പയ്യോളിയില് മണ്ഡലം പ്രസിഡന്റ് ഷാഹിദ് കോട്ടക്കല്, സലാം എംകെ, റിയാസ് പയ്യോളി, അന്സാര് എന്നിവരും കൊയിലാണ്ടിയില് അര്ഷല് കാവുംവട്ടം, ജമാല്, ജലീല്, റാഷിദ് കൊല്ലം, അന്സാര് കൊയിലാണ്ടി, ജസിയ, മുസ്തഫ, മിദ്ലാജ്, ഷറീജ് എന്നിവരും നേതൃത്വം നല്കി.
Next Story
RELATED STORIES
കൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന് വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില് പോയ പി സി ജോര്ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTവിസ്മയ കേസില് വിധി ഇന്ന്
23 May 2022 1:11 AM GMTഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMT