മാളയില്‍ കാറ്റിലും മഴയിലും വ്യാപക നഷ്ടം
മേഖലയിലെ പലയിടങ്ങളിലായി മരങ്ങള്‍ വീണ് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു.കമ്പികള്‍ പൊട്ടി വീണു.
BY NAKN13 Jun 2020 2:18 PM GMT

X
NAKN13 Jun 2020 2:18 PM GMT
മാള: മാളയില്‍ ശനിയാഴ്ച്ച ഉച്ചക്ക് ശേഷമുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മാള പള്ളിപ്പുറം ചക്കാലക്കല്‍ ഔസോ തോമസിന്റെ വീട്ടു മുറ്റത്തു നിന്നിരുന്ന നൂറു വര്‍ഷത്തോളം പഴക്കമുള്ള മാവ് കാറ്റത്ത് മറിഞ്ഞു വീണു. വീടിനും മതിലിനും ചെറിയ കേടുപാടുകള്‍ പറ്റി. മേഖലയിലെ പലയിടങ്ങളിലായി മരങ്ങള്‍ വീണ് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു.കമ്പികള്‍ പൊട്ടി വീണു. മാള ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘവും കെ എസ് ഇ ബി ജീവനക്കാരും നാട്ടുകാരും മരങ്ങള്‍ വെട്ടി മാറ്റി. ചിലയിടങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു. 11 കെ വി ലൈനടക്കം തകരാറിലായതോടെ ചിലയിടങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്നു വര്‍ഷ ബിരുദകോഴ്സുകള്‍ ഈ വര്‍ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
6 Jun 2023 2:29 PM GMTവര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTബ്രിജ്ഭൂഷണെതിരെ പരാതി നല്കിയ പെണ്‍കുട്ടി മൊഴി മാറ്റി
6 Jun 2023 5:03 AM GMTതാമരശ്ശേരിയില്‍ ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്‍
6 Jun 2023 4:53 AM GMT