Latest News

രാഷ്ട്രത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി ബലിപ്പെരുന്നാള്‍ പരാമര്‍ശിക്കാതിരുന്നതെന്തുകൊണ്ട്? സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച

രാഷ്ട്രത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി ബലിപ്പെരുന്നാള്‍ പരാമര്‍ശിക്കാതിരുന്നതെന്തുകൊണ്ട്? സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച
X

ന്യൂഡല്‍ഹി: അണ്‍ലോക്ക് രണ്ടാം ഘട്ട പദ്ധതിയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് വൈകീട്ട് മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ നിന്ന് മുസ്‌ലിം ആഘോഷങ്ങള്‍ ഒഴിവാക്കിയതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച. 17 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍ നിന്നാണ് വിവിധ ആഘോഷങ്ങളെ കുറിച്ച് പരാമര്‍ശിച്ച കൂട്ടത്തില്‍ മോദി ഈദുല്‍ അഷയെ ഒഴിവാക്കിയത്. രക്ഷാബന്ധന്‍, കൃഷ്ണ ജന്മാഷ്ടമി, ഗണേശ് ചതുര്‍ത്ഥി തുടങ്ങി ഓണം പോലുള്ള പ്രാദേശിക ഉല്‍സവങ്ങളെ കൂടി മോദി പരാമര്‍ശിച്ചു.

നവംബര്‍ വരെയുളള കാലത്ത് രാജ്യത്ത് ധാരാളം ഉല്‍സവങ്ങള്‍ നടക്കുമെന്നും അതുകൂടി കണക്കിലെടുത്ത് നവംബവര്‍ വരെ 80 കോടിയോളം വരുന്നവര്‍ക്ക് 90,000കോടി ചെലവുവരുന്ന ഭക്ഷ്യധാന്യങ്ങള്‍ നല്‍കുമെന്നായിരുന്നു മോദി പ്രസംഗത്തില്‍ സൂചിപ്പിച്ചത്. ഈ കാലയളവിനുള്ളിലെ പ്രധാന ആഘോഷങ്ങളും മോദി പരാമര്‍ശിച്ചുപോയി. ഇതില്‍ നിന്നാണ് ബലിപ്പെരുന്നാളിനെ ഒഴിവാക്കിയത്.


'ജൂലൈ മുതല്‍ ഉല്‍സവങ്ങള്‍ തുടങ്ങും. ഇപ്പോള്‍ നോക്കൂ, ജൂലൈ 5 ന് ഗുരു പൂര്‍ണിമയുണ്ട്. അപ്പോള്‍ സവാന്‍ ആരംഭിക്കും. തുടര്‍ന്ന് ഓഗസ്റ്റ് 15, രക്ഷാബന്ധന്‍, കൃഷ്ണ ജന്മാഷ്ടമി, ഗണേഷ് ചതുര്‍ത്ഥി, ഓണം. പിന്നെയും പോയാല്‍ ബിഹു, നവരാത്രി, ദുര്‍ഗാപൂജ, ദസറ, ദീപാവലി, ഛത്ത് പൂജയുണ്ട്. ഈ ഉല്‍വങ്ങള്‍ ജനങ്ങളുടെ ആവശ്യങ്ങളും ചെലവും വര്‍ദ്ധിപ്പിക്കുന്നു'-പ്രധാനമമന്ത്രി പറഞ്ഞു. ഈദിനെ മനപ്പൂര്‍വ്വം പുറത്തുനിര്‍ത്തിയെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.


Next Story

RELATED STORIES

Share it