Latest News

നിയുക്ത ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ആരാണ്?

നിയുക്ത ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ആരാണ്?
X

തിരഥ് സിങ് റാവത്തിനു പകരം പുഷ്‌കര്‍ സിങ് ധാമി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. നാല് മാസത്തിനിടെ മുഖ്യമന്ത്രിയാവുന്ന മൂന്നാമത്തെയാളാണ് ധാമി. പതിനൊന്നാമത്തെ മുഖ്യമന്ത്രി കൂടിയായിരിക്കും അദ്ദേഹം.

ഉദ്ധം സിങ് നഗര്‍ ജില്ലയിലെ ഖാതിമ മണ്ഡലത്തില്‍ നിന്ന് ധാമി രണ്ട് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി സംസ്ഥാനത്തുണ്ടായ ഭരണഘടനാപ്രതിസന്ധിയെത്തുടര്‍ന്നാണ് മുന്‍ മുഖ്യമന്ത്രി തിരഥ് സിങ് റാവത്തിന് രാജിവക്കേണ്ടിവന്നത്.

ഇപ്പോള്‍ 45 വയസ്സുള്ള ധാമി 2012ലാണ് ഖാതിമ മണ്ഡലത്തില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതേ മണ്ഡലത്തില്‍ നിന്ന് 2017ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.

1975ല്‍ പിത്തോറനഗറില്‍ ജനിച്ച ധാമി ആര്‍എസ്എസ്സില്‍ 33 വര്‍ഷം പ്രവര്‍ത്തിച്ചു. എബിവിപിയില്‍ 10 വര്‍ഷം ഭാരവാഹിയായിരുന്നു. ഈ കാലത്ത് യുപിയിലെ അവാധ് പ്രദേശത്തെ ഭാരവാഹിയായിരുന്നു.

2002 മുതല്‍ 2008 വരെ ഉത്തരാഖണ്ഡിലെ യുവമോര്‍ച്ചയുടെ പ്രസിഡന്റായിരുന്നു.

2001-2002 ല്‍ ഭഗത് സിങ് കോഷിയാരി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ ഓഫിസറായിരുന്നു ധാമി. അര്‍ബന്‍ മോണിറ്ററിങ് കമ്മിറ്റിയുടെ കാബിനറ്റ് പദവിയുള്ള വൈസ് ചെയര്‍മാനുമായി പ്രവര്‍ത്തിച്ചു.

നിയമബുരുദധാരിയാണ്. എച്ച്ആര്‍ഡി മാനേജ്‌മെന്റിലും ബിരുദമുണ്ട്.

പാര്‍ട്ടിക്കുള്ളില്‍ ധാമി യുവജനങ്ങള്‍ക്ക് പ്രിയപ്പെട്ട നേതാവായാണ് കരുതപ്പെടുന്നത്.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ താക്കൂര്‍ ജാതിക്കാരനായ ധാമിയെ തിരഞ്ഞെടുത്തതിനു പിന്നില്‍ ജാതിസമവാക്യങ്ങളുമായി ബന്ധപ്പെട്ട നീക്കമുണ്ടെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.

ഉത്തരാഖണ്ഡില്‍ വോട്ടിങിനെ ബാധിക്കുന്ന മൂന്ന് ഘടകങ്ങളാണ് ഉള്ളത്. ജാതി, പ്രദേശം ഇതൊക്കെ നിര്‍ണായക ഘടകങ്ങളാണ്.

കുമയൂണ്‍, ഗര്‍ഹ്വാള്‍ പ്രദേശങ്ങള്‍ക്കിടയിലും താക്കൂര്‍ ബ്രാഹ്‌മിണ്‍ ജാതികള്‍ക്കിടയിലും മലമ്പ്രദേശങ്ങളും സമതലപ്രദേശങ്ങള്‍ക്കിടയിലുമാണ് വോട്ടുകള്‍ വിഭജിച്ചുകിടക്കുന്നത്. ഈ ഘടകങ്ങള്‍ക്കൊക്കെ നിര്‍ണായക സ്ഥാനമുണ്ട്.

ബിജെപിയുടെ പ്രസിഡന്റ് മദന്‍ കൗഷിക് ഹരിദ്വാര്‍ പ്രദേശത്തുനിന്നുളള ബ്രാഹ്‌മണനാണ്. ഹരിദ്വാര്‍ ഗര്‍ഹ്വാള്‍ സമതലപ്രദേശത്തുള്ള സ്ഥലമാണ്. രാജിവച്ച തിരഥ് സിങ് റാവത്ത് താക്കൂര്‍ ആണെങ്കിലും ഗര്‍ഹ്വാള്‍ പ്രദേശത്തുനിന്നുള്ള നേതാവാണ്.

Next Story

RELATED STORIES

Share it