Latest News

ബിജെപി എംപി ഗൗതം ഗംഭീറിന് ഇത്രയേറെ കൊവിഡ് മരുന്നുകള്‍ എവിടെനിന്നാണ് ലഭിച്ചത്; ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു

ബിജെപി എംപി ഗൗതം ഗംഭീറിന് ഇത്രയേറെ കൊവിഡ് മരുന്നുകള്‍ എവിടെനിന്നാണ് ലഭിച്ചത്; ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു
X

ന്യൂഡല്‍ഹി: ബിജെപി നേതാവും എംപിയുമായ ഗൗതം ഗംഭീറിന് ഇത്രയേറെ കൊവിഡ് മരുന്നുകള്‍ എവിടെനിന്നാണ് ലഭിച്ചതെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയോടാണ് ഡല്‍ഹി ഹൈക്കോടതി അന്വേഷണം ആവശ്യപ്പെട്ടത്.

കൊവിഡ് ചികില്‍സയ്ക്ക് ആവശ്യമായ ഫാബിഫ്‌ളു ഗുളികകള്‍ വന്‍തോതില്‍ ഗൗതം ഗംഭീര്‍ തന്റെ ഓഫിസ് വഴി വിതരണം ചെയ്തിരുന്നു. കൊവിഡ് മരുന്ന് വിപണിയില്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ എവിടെനിന്നാണ് ഇത്രയും ഗുളികകള്‍ കിട്ടിയതെന്നാണ് ഹൈക്കോടതി ആരാഞ്ഞത്.

കൊവിഡ് സഹായം ചെയ്ത കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസിനെതിരേ കഴിഞ്ഞ ആഴ്ച ഡല്‍ഹി പോലിസ് നടപടി ആരംഭിച്ചിരുന്നു.

അന്വേഷണ റിപോര്‍ട്ട് ഒരു ആഴ്ചയക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അതുസംബന്ധിച്ച രേഖകള്‍ ഡ്രഗ് കണ്‍ട്രോളര്‍ക്ക് കൈമാറാന്‍ ഡല്‍ഹി പോലിസിനോടും ഹൈക്കോടതി നിര്‍ദേശിച്ചു.

ഒരു പക്ഷേ, ഗൗതം ഗംഭീര്‍ നല്ല ഉദ്ദേശ്യത്തോടെയാണ് ഇത് ചെയ്തതെന്നു വരാമെങ്കിലും അതിന്റെ രീതി ശരിയല്ല. നാളെ ഇതേ രീതിയില്‍ മറ്റു ചിലര്‍ വന്നാലും അത് അംഗീകരിക്കേണ്ടിവരും. അത് ഉത്തരവാദിത്തമുള്ള നിലപാടല്ല- ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

എഎപി എംഎല്‍എ പ്രീതി തൊമറിനും പ്രവീണ്‍ കുമാറിനെതിരേയുമുളള ആരോപണങ്ങളും കോടതി പരിഗണിച്ചു. പ്രീതി തൊമറിന്റെയും പ്രവീണ്‍ കുമാറിന്റെ കാര്യത്തിലും സമാനമായ അന്വേഷണം നടത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം.

കൊവിഡ് മരുന്നുകള്‍ രാഷ്ട്രീയനേതാക്കള്‍ പൂഴ്ത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ പുറത്തുവന്നിരുന്നു. പരാതികള്‍ പുറത്തുകൊണ്ടുവരാന്‍ പോലിസിനും താല്‍പര്യമില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it