Latest News

യുഎഇയിലെ 5 വര്‍ഷ വിസ പദ്ധതി എന്താണ്?

നിലവില്‍ 20.1 കോടി വിസ അപേക്ഷകളാണ് യുഎഇയില്‍ ലഭിക്കുന്നത്. സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയാക്കി മാറ്റാണ് സര്‍ക്കാരിന്റെ ശ്രമം.

യുഎഇയിലെ 5 വര്‍ഷ വിസ പദ്ധതി എന്താണ്?
X

അബൂദബി: യുഎഇ പുതുതായി അഞ്ച് വര്‍ഷ വിസ പദ്ധതി പ്രഖ്യാപിച്ചു. മുഖ്യമായും ടൂറിസത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഈ പദ്ധതിയുടെ ഗുണം എല്ലാ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കും ലഭിക്കും.

'' ഈ വര്‍ഷം മുതല്‍ സന്ദര്‍ശക വിസയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. സന്ദര്‍ശക വിസയുടെ കാലാവധി അഞ്ച് വര്‍ഷമായി വര്‍ധിപ്പിക്കാനാണ് തീരുമാനം. എല്ലാ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കും ഒരേ സന്ദര്‍ശക വിസ പല തവണ ഉപയോഗിക്കാനാവും. നിലവില്‍ 2.1 കോടി സന്ദര്‍ശക വിസയാണ് ഓരോ വര്‍ഷവും അനുവദിക്കുന്നത്. ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി രാജ്യത്തെ മാറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്''- യുഎഇ വൈസ് പ്രസിഡന്റും പ്രധാമന്ത്രിയുമായ ഷെയ്ക് മുഹമ്മദ് ട്വീറ്റ് ചെയ്തു.

പുതിയ സ്‌കീം എന്താണ്?

സാധാരണ സന്ദര്‍ശക വിസ രണ്ട് തരമാണ്. ഒരു തവണ പ്രവേശിക്കാവുന്നതും ഒന്നില്‍ കൂടുതല്‍ തവണ പ്രവേശിക്കാവുന്നവയും. ഏതു തരമായാലും 30 മുതല്‍ 90 ദിവസം വരെ രാജ്യത്ത് നില്‍ക്കാന്‍ കഴിയും. പുതിയ രീതി അനുസരിച്ച് സന്ദര്‍ശക വിസ ഉള്ളയാള്‍ക്ക് തുടര്‍ച്ചയായി 6 മാസം നില്‍ക്കാനാവും. അഞ്ച് വര്‍ഷമായിരിക്കും വിസയുടെ കാലാവധി. പദ്ധതിയുടെ പൂര്‍ണമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ആഫ്രിക്ക, തെക്കേ അമേരിക്ക, ഗള്‍ഫിനു പുറത്തുള്ള അറബ് രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനു പുറത്തുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്‍ സോവിയറ്റ് യൂണിയനില്‍ പെട്ട രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് നിലവില്‍ വിസ ആവശ്യമാണ്.

നിലവില്‍ 20.1 കോടി വിസ അപേക്ഷകളാണ് യുഎഇയില്‍ ലഭിക്കുന്നത്. സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയാക്കി മാറ്റാണ് സര്‍ക്കാരിന്റെ ശ്രമം. ഇത് ഉപയോഗപ്പെടുത്തി വ്യാപാരവും വ്യവസായവും വര്‍ധിപ്പിക്കാനാവുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

ജൂലൈ 2019 മുതല്‍ യുഎഇയിലെ സ്ത്രീ തൊഴിലാളികള്‍ക്ക് ഭര്‍ത്താക്കന്‍മാരെയും കുട്ടികളെയും പിതാവിനെയും കൊണ്ടുവരാനാള്ള അനുമതി ലഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it