Latest News

ക്ഷേമ പെന്‍ഷന്‍; 1,500 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍

ക്ഷേമ പെന്‍ഷന്‍; 1,500 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍
X

തിരുവനന്തപുരം: പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് വായ്പയെടുക്കുന്നത്. 1,500 കോടി രൂപ കടമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകളുടെ കുടിശ്ശിക ഉള്‍പ്പെടെയുള്ള വിതരണം ഇന്നുമുതല്‍ ആരംഭിച്ചിരിക്കുകയാണ്.

ഈ മാസത്തെ പെന്‍ഷനും മുന്‍പത്തെ കുടിശ്ശികയും ഉള്‍പ്പെടെ ഒരു ഗുണഭോക്താവിന് 3,600 രൂപയാണ് സര്‍ക്കാര്‍ ഈ മാസം നല്‍കേണ്ടത്. ഇതിനായി 1,500 കോടി ചിലവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ധനസമാഹരണത്തിനാണ് സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നത്. ചൊവ്വാഴ്ച പണം സര്‍ക്കാരിന്റെ കൈയിലെത്തുമെന്നാണ് റിപോര്‍ട്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതെന്നായിരുന്നു പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍.

Next Story

RELATED STORIES

Share it