Latest News

'ഇസ്രായേലി സിനിമാ വ്യവസായത്തെ ബഹിഷ്‌കരിക്കും'; ആഹ്വാനവുമായി 2,000-ത്തിലധികം ഹോളിവുഡ് താരങ്ങള്‍

ഇസ്രായേലി സിനിമാ വ്യവസായത്തെ ബഹിഷ്‌കരിക്കും; ആഹ്വാനവുമായി 2,000-ത്തിലധികം ഹോളിവുഡ് താരങ്ങള്‍
X

ഗസ: ഇസ്രായേലി സിനിമാ വ്യവസായത്തെ ബഹിഷ്‌കരിക്കുമെന്ന് പ്രതിജ്ഞയെടുത്ത് 2,000-ത്തിലധികം ഹോളിവുഡ് താരങ്ങള്‍. ഗസയിലെ മാനുഷിക പ്രതിസന്ധിക്ക് മറുപടിയായാണ് പ്രശസ്ത അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.

'വംശഹത്യ അവസാനിപ്പിക്കാനും സ്വതന്ത്ര ഫലസ്തീനിനു വേണ്ടിയും നിലകൊള്ളാന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളുടെയും സിനിമാ പ്രവര്‍ത്തകരുടെയും ആഹ്വാനം' എന്ന് വിശേഷിപ്പിക്കുന്ന ഫിലിംമേക്കേഴ്സ് ഫോര്‍ ഫലസ്തീന്‍ ചൊവ്വാഴ്ച അഞ്ച് ഭാഷകളിലായി തുറന്ന കത്ത് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു . എമ്മ സ്റ്റോണ്‍, ഗെയ്ല്‍ ഗാര്‍സിയ ബെര്‍ണല്‍, അലിസ്സ മിലാനോ, ഒലിവിയ കോള്‍മാന്‍, ബ്രയാന്‍ കോക്‌സ്, ഇലാന ഗ്ലേസര്‍ തുടങ്ങിയ നിരവധി താരങ്ങള്‍ കത്തില്‍ ഒപ്പുവച്ചു. ഒപ്പിട്ട ചലച്ചിത്ര നിര്‍മ്മാതാക്കളില്‍ അവാ ഡുവെര്‍ണേ, ആദം മക്കേ, യോര്‍ഗോസ് ലാന്തിമോസ് എന്നിവരും ഉള്‍പ്പെടുന്നു.

ഫലസ്തീന്‍ ജനതയ്ക്കെതിരായ ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പങ്കാളികളായ ഇസ്രായേലി സ്ഥാപനങ്ങളുമായി പ്രവര്‍ത്തിക്കാന്‍ സിനിമാ തൊഴിലാളികള്‍ വിസമ്മതിക്കണമെന്നാണ് ആഹ്വാനം.

ഗസയിലെ വംശഹത്യയില്‍ ഇസ്രായേല്‍ കുറ്റക്കാരാണെന്ന ആരോപണങ്ങള്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ശക്തമായി നിഷേധിച്ചു. തങ്ങളുടെ യുദ്ധശ്രമം സ്വയം പ്രതിരോധത്തിനാണെന്നും ഫലസ്തീന്‍ പൗരന്മാരെയല്ല, ഹമാസിനെയാണ് ലക്ഷ്യമിടുന്നതെന്നും ഇസ്രായേല്‍ പറയുന്നു. അവര്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നാണ് ഇസ്രായേലിന്റെ വാദം. അതിനാല്‍ ഗസയിലെ സാധാരണക്കാരുടെ മരണത്തിന് ഹമാസാണ് ഉത്തരവാദിയെന്നും ഇസ്രായേല്‍ പറയുന്നു.

Next Story

RELATED STORIES

Share it