- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അവര്‍ വൃദ്ധരല്ല; വടിവാളുമായെത്തിയ മോഷ്ടാക്കളെ അടിച്ചോടിക്കുന്ന വൃദ്ധദമ്പതികളെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ (വീഡിയോ)
തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ കല്യാണപുരത്തുള്ള വൃദ്ധ ദമ്പതികളായ ഷണ്‍മുഖവേലും സെന്താമരയുമാണ് വീട്ടിലെത്തിയ അക്രമികളെ തുരത്തി സോഷ്യല്‍ മീഡിയയില്‍ പ്രശംസകള്ക്കര്ഹരായിരിക്കുന്നത്. സംഭവം ഇങ്ങനെ;
BY SHN13 Aug 2019 7:09 AM GMT
X
SHN13 Aug 2019 7:09 AM GMT
തിരുനെല്‍വേലി: വീട്ടില്‍ അതിക്രമിച്ചെത്തിയ ആയുധധാരികളെ അടിച്ചോടിച്ച വൃദ്ധദമ്പതികളാണിപ്പോള് സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍. തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ കല്യാണപുരത്തുള്ള വൃദ്ധ ദമ്പതികളായ ഷണ്‍മുഖവേലും സെന്താമരയുമാണ് വീട്ടിലെത്തിയ അക്രമികളെ തുരത്തി സോഷ്യല്‍ മീഡിയയില്‍ പ്രശംസകള്ക്കര്ഹരായിരിക്കുന്നത്. സംഭവം ഇങ്ങനെ;
രാത്രി വീടിന്റെ പോര്‍ച്ചില്‍ കസേരയില്‍ വിശ്രമിക്കുകയായിരുന്ന ഷണ്മുഖനെ പിറകില്‍ നിന്നും ആദ്യം മുഖം മറച്ചെത്തിയ അക്രമി കഴുത്തില്‍ മുണ്ടിട്ട് വരിഞ്ഞുമുറുക്കുന്നു. തുടര്‍ന്ന് ബഹളം കേട്ടെത്തിയ സെന്താമര ചെരിപ്പുകള്‍ ഉപയോഗിച്ച് അക്രമിയെ എറിഞ്ഞു. എന്നാല്‍ മുഖംമറച്ചെത്തിയ മറ്റൊരു അക്രമിയും ദമ്പതികളെ ആക്രമിക്കാനൊരുങ്ങി. ഇതിനിടെ ഷണ്മുഖന് കസേരയില്‍ നിന്നും വീണതിനെത്തുടര്‍ന്ന് കഴുത്തിലെ കുരുക്ക് അഴിഞ്ഞു. ഇതേസമയം സെന്താമര അക്രമികളെ പരിസരത്തുണ്ടായിരുന്ന സ്റ്റൂളും ചെരുപ്പും ഉപയോഗിച്ച് പ്രതിരോധിക്കുകയായിരുന്നു. പ്രതിരോധം കൂടിയതോടെ അക്രമികള്‍ കയ്യില്‍ കരുതിയിരുന്ന വടിവാളുപയോഗിച്ച് ദമ്പതികളെ വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ദമ്പതികള്‍ ചേര്‍ന്ന് കസേരകള്‍ ഉപയോഗിച്ച് മോഷ്ടാക്കളെ തുരത്തുകയായിരുന്നു. സെന്താമരയുടെ കൈകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധിപ്പേരാണ് ദമ്പതികളെ അഭിനന്ദിച്ച് രംഗത്തെത്തിയത്.Next Story
RELATED STORIES
നന്തന്‍കോട് കൂട്ടക്കൊലപാതകം; പ്രതി കേഡല്‍ ജിന്‍സണ്‍രാജക്ക് ജീവപര്യന്തം
13 May 2025 8:35 AM GMTസൈനികരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി
13 May 2025 8:01 AM GMTപൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസ്; ഒമ്പതു പ്രതികള്‍ക്കും ജീവപര്യന്തം
13 May 2025 7:59 AM GMTപൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസ്; ഒമ്പത് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
13 May 2025 6:45 AM GMTഗസക്കെതിരായ ഇസ്രായേലിന്റെ വംശഹത്യ; ഇതുവരെ കാഴ്ച ശക്തി നഷ്ടപ്പെട്ടത്...
13 May 2025 6:21 AM GMTഗസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധം അവസാനിപ്പിക്കണം; ട്രംപിന്...
13 May 2025 5:48 AM GMT