Latest News

വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു;അഞ്ച് പേര്‍ക്ക് പരിക്ക്

വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു;അഞ്ച് പേര്‍ക്ക് പരിക്ക്
X

പാലക്കാട്: വാളയാറില്‍ മോട്ടോര്‍ വാഹന ചെക്ക്‌പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് കയറി രണ്ട് ചെന്നൈ സ്വദേശികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ചെന്നൈ പെരുമ്പം സ്വദേശി ലാവണ്യ(40), മലര്‍ (40) എന്നിവരാണ് മരിച്ചത്. ലാവണ്യയുടെ ഭര്‍ത്താവ് സായ് റാം, ഇവരുടെ എട്ട് വയസ്സുകാരനായ മകന്‍, മലരിന്റെ ഭര്‍ത്താവ് സെല്‍വം(45), ഇവരുടെ 8 വയസ്സുള്ള മകള്‍, 3 വയസ്സുള്ള മകന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ 3 വയസ്സുകാരന്റെ നില ഗുരുതരമാണ്. ഇന്നു പുലര്‍ച്ചെ 5.45 നാണ് അപകടം. രണ്ട് കുടുംബത്തില്‍പ്പെട്ട ഇവര്‍ കാക്കനാട് നടന്ന കുട്ടികളുടെ മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ത്രീകള്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.

Next Story

RELATED STORIES

Share it