Latest News

വൈറ്റില മേല്‍പ്പാലം: നിപുണ്‍ ചെറിയാന് ജാമ്യമില്ല

വൈറ്റില മേല്‍പ്പാലം: നിപുണ്‍ ചെറിയാന് ജാമ്യമില്ല
X

കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിനു മുമ്പേ തുറന്നുകൊടുത്ത കേസില്‍ വി 4 കൊച്ചി ക്യാംപയിന്‍ കണ്‍ട്രോളര്‍ നിപുണ്‍ ചെറിയാന് കോടതി ജാമ്യം നിഷേധിച്ചു. എന്നാല്‍, ബുധനാഴ്ച അറസ്റ്റിലായ മറ്റു മൂന്ന് വി 4 കൊച്ചി പ്രവര്‍ത്തകര്‍ക്ക് എറണാകുളം സി.ജെ.എം. കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. നിപുണ്‍ ചെറിയാന്റെ ജാമ്യാപേക്ഷ അടുത്ത ദിവസം വീണ്ടും പരിഗണിക്കും.


വി 4 കൊച്ചി സ്ഥാപകനേതാക്കളായ ആഞ്ചലോസ്, റാഫേല്‍, പ്രവര്‍ത്തകന്‍ സൂരജ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. രണ്ടു പേരുടെ ആള്‍ജാമ്യവും ഒരാള്‍ക്ക് 25,000 രൂപ വീതവും കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അറസ്റ്റിലായ ഷക്കീര്‍ അലി, ആന്റണി ആല്‍വിന്‍, സാജന്‍ അസീസ് എന്നിവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. നിപുണ്‍ ചെറിയാന്റെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വി 4 കൊച്ചി ഭാരവാഹികള്‍ അറിയിച്ചു.


ചൊവ്വാഴ്ച രാത്രിയാണ് നിര്‍മാണം പൂര്‍ത്തിയായ വൈറ്റില മേല്‍പ്പാലത്തിന്റെ ഒരു ഭാഗത്തെ ബാരിക്കേഡുകള്‍ തകര്‍ത്ത് വാഹനങ്ങള്‍ കടത്തിവിട്ടത്. സംഭവത്തിനു പിന്നില്‍ വി 4 കൊച്ചിയാണെന്ന് ആരോപിച്ച് നിപുണ്‍ ചെറിയാന്‍ ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.




Next Story

RELATED STORIES

Share it