- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൈന്തല ഓക്‌സ്‌ബോ തടാകം പുനര്‍ജ്ജനിക്കുന്നു; 25 കോടിയുടെ പദ്ധതി

തൃശൂര്‍: കേരളത്തിലെ ഏക ഓക്‌സ്‌ബോ തടാകമായ വൈന്തല ഓക്‌സ്‌ബോ തടാകം പുനര്‍ജ്ജനിക്കുന്നു. തൃശൂര്‍ ജില്ലയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തട പദ്ധതിയായ വെണ്ണൂര്‍തുറ നീര്‍ത്തട സംരക്ഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് കാടുകുറ്റി പഞ്ചായത്തിലെ വൈന്തല ഓക്‌സ്‌ബോ തടാകവും സംരക്ഷിക്കാനുള്ള നടപടികളായത്.

ഇതിന്റെ ഭാഗമായി തടാകത്തിലേയ്ക്ക് സുഗമമായി എത്തിച്ചേരാനുള്ള വഴിയും അനുബന്ധ പാലവും നിര്‍മ്മിക്കും. തടാകത്തിന്റെ ആഴം കൂട്ടി വേണ്ട സംരക്ഷണം ഒരുക്കാനാണ് പദ്ധതി. ടൂറിസത്തിന്റെ സാധ്യതയും മുന്നില്‍ കണ്ടുള്ള പദ്ധതികളാണ്വിഭാവനം ചെയ്യുന്നത്.
പുഴകള്‍ ഗതിമാറി ഒഴുകുന്നതുമൂലം രൂപം കൊള്ളുന്ന തടാകങ്ങളാണ് ഓക്‌സ്‌ബോ തടാകങ്ങള്‍. നിരവധി ജൈവ വൈവിദ്ധ്യങ്ങളുടെ കലവറ കൂടിയാണ് ഓരോ ഓക്‌സ്‌ബോ തടാകങ്ങളും.

വെണ്ണൂര്‍തുറ നവീകരണവുമായി ബന്ധപ്പെട്ട സര്‍വ്വെ നടപടികള്‍ കാടുകുറ്റി, അന്നമനട പഞ്ചായത്തുകളില്‍ ആരംഭിച്ച് കഴിഞ്ഞു. ഓക്‌സ്‌ബോ തടാകം മുതല്‍ കുഴൂര്‍ പഞ്ചായത്തിലെ കരിങ്കാട്ടിച്ചാലില്‍ അവസാനിക്കുന്നതാണ് വെണ്ണൂര്‍തുറ നീര്‍ത്തട സംരക്ഷണ പദ്ധതി. കാടുകുറ്റി, അന്നമനട, കുഴൂര്‍, മാള എന്നീ നാല് പഞ്ചായത്തുകളിലായി ഇത് വ്യാപിച്ചുകിടക്കുന്നു.
25 കോടി ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ജില്ലാ പഞ്ചായത്ത് ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നബാര്‍ഡും മറ്റ് അനുബന്ധ വകുപ്പുകളും പദ്ധതിക്കായി സാമ്പത്തിക സഹായം നല്‍കുന്നു. ടൂറിസം, കൃഷി, ജലസേചനം, ഫിഷറീസ് എന്നിവയാണ് പദ്ധതിയില്‍ വരുന്ന പ്രധാന വകുപ്പുകള്‍.







