Latest News

'ജിഹാദി' കവിതാസമാഹാരത്തിന്റെ ദൃശ്യാവിഷ്കാരം

ജിഹാദി കവിതാസമാഹാരത്തിന്റെ ദൃശ്യാവിഷ്കാരം
X

തിരൂർ: ഫാഷിസ്റ്റ് ചിന്താഗതിക്കാർ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഉദ്ദേശ്യത്തിൽ

സാമ്രാജ്യത്വശക്തികളെ കൂട്ട് പിടിച്ച് ജിഹാദ് എന്ന പദം ദൂരൂപയോഗപ്പെടുത്തി മനുഷ്യ മനസ്സുകളെ അകൽച്ചയിലേക്ക് തള്ളിവിട്ട് നടത്തുന്ന കുതന്ത്രങ്ങൾ തുറന്ന് കാട്ടുന്ന ജിഹാദി എന്ന

കവിതാസമാഹാരത്തിന്റെ ദൃശ്യാവിഷ്കാരം തിരൂർ പ്രസ് ക്ലബിൽ

ജോയിന്റ് ആർ ഡിഒ അൻവർ മൊയ്തീൻ

പ്രകാശനം ചെയ്തു.

നാർക്കോട്ടിക്, ലവ് തുടങ്ങിയ പദങ്ങൾക്കൊപ്പം ജിഹാദ് എന്ന പദം ചേർത്തു വെച്ച് ഒരു സമൂഹത്തെ അപരവൽകരിക്കുന്നതിനെതിരെയും മന്ത്രിയുടെ പേരിൽ പോലും തീവ്രവാദം ആരോപിക്കുന്നവർക്കുമുള്ള മറുപടിയായാണ് കവിത.

ഫിറോസ് ഖാൻ പരപ്പനങ്ങാടി രചനയും സംവിധാനവും നിർവ്വഹിച്ച് സുധി എപി നായരുടെ ചായാഗ്രഹണത്തിൽ

കെ.കെ റസാക്ക് ഹാജി

കൺട്രോളറായാണ് ജിഹാദി പുറത്തിറങ്ങുന്നതെന്ന് അണിയറ ശിൽപികൾ പറഞ്ഞു.

റഷീദ് തലക്കടത്തൂർ, ജയചന്ദ്രൻ വെട്ടം, അഷറഫ് ഇല്ലിക്കൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Next Story

RELATED STORIES

Share it