Latest News

രാവണന്‍, ഹി ഈസ് ദ ഡോണ്‍ ഓഫ് ലങ്ക; ഉത്തരക്കടലാസില്‍ ബാഹുബലിയും കെജിഎഫും

ഏതെങ്കിലും പത്ത് രാജക്കന്‍മാരെ തല്ലി രാജാവായവനല്ല രാവണന്‍, രാവണന്‍ തല്ലിയ പത്ത് പേരും രാജാക്കന്‍മാരായിരുന്നു

രാവണന്‍, ഹി ഈസ് ദ ഡോണ്‍ ഓഫ് ലങ്ക; ഉത്തരക്കടലാസില്‍ ബാഹുബലിയും കെജിഎഫും
X

സാമൂഹികമാധ്യമങ്ങള്‍ വന്നതോടെയാണ് പരീക്ഷാ ചോദ്യങ്ങള്‍ക്ക് രസകരമായി ഉത്തരങ്ങള്‍ എഴുതുന്ന വിരുതന്‍മാരെ നാലാളറിയാന്‍ തുടങ്ങിയത്. പലരും ഇത്തരം ഉത്തരങ്ങള്‍ കൃത്യമമായി എഴുതി സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കാറുണ്ടെങ്കിലും അതിനും നല്ല പിന്തുണ ലഭിക്കാറുണ്ട്. ഇത്തരമൊരു വിരുതന്റെ ഉത്തരക്കടലാസ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. പിന്നീട് ഈ ഉത്തരക്കടലാസ് വൈറലാവുകയായിരുന്നു.

മലയാള സാഹിത്യ പാഠത്തില്‍ രാവണന്‍ എന്ന ചോദ്യത്തിന് തെലുങ്കു സിനിമകളായ ബാഹുബലി, കെജിഎഫ് എന്നീ സിനിമകളിലെ സംഭാഷണങ്ങള്‍ കൊണ്ടാണ് വിദ്യാര്‍ഥി വൈറലായ ആ ഉത്തരം എഴുതിയത്.

അതിലെ സിനിമാ ഡയലോഗുകള്‍ ഇങ്ങനെയാണ്.

രാവണന്‍ സീതയെ പ്രണയിച്ചവന്‍, അശോകവനത്തില്‍ സീതയെ കിട്ടിയിട്ടും ഒരു നോട്ടം കൊണ്ടുപോലും വേദനിപ്പിക്കാതിരുന്നവന്‍ രാവണന്‍. സീതയോടുള്ള പ്രണയത്തേക്കാള്‍ രാമനോടുള്ള വൈരാഗ്യമായിരുന്നു രാവണന്റെ മനസ്സില്‍. ഒരു പക്ഷേ രാമന്റെ സ്ഥാനത്ത് രാവണനായിരുന്നുവെങ്കില്‍ സീതയുടെ ചാരിത്രത്തെ സംശയിച്ചവരുടെ തലയാണ് വെട്ടേണ്ടത്. വാനരസംഘത്തോടൊപ്പം വന്നവനാണ് ഗ്യാംഗ്‌സറ്റര്‍. രാവണന്‍ ഒറ്റക്കായിരുന്നു മോണ്‍സറ്റര്‍. പത്തുതലയില്‍ ബുദ്ധിയും അതിനൊത്ത ശക്തിയുമുള്ള അറുമുഖനാണ് അവന്‍. മകന്‍ മേഘനാഥന്റെ മരണത്തോടെ രാവണന്‍ തളര്‍ന്നുപോയി. മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജനത്തേക്കാള്‍ ഭയാനകമായിരുന്നു. എന്തൊക്കെ പറഞ്ഞാലും രാവണന്‍ ശഇവന്റെ കട്ട ആരാധകനായിരുന്നു. ശിവേട്ടന്‍ പറഞ്ഞ അവന്‍ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല. ഏതെങ്കിലും പത്ത് രാജക്കന്‍മാരെ തല്ലി രാജാവായവനല്ല രാവണന്‍, രാവണന്‍ തല്ലിയ പത്ത് പേരും രാജാക്കന്‍മാരായിരുന്നു (ഇന്ദ്രന്‍, കാലന്‍,കുമ്പേരന്‍) ലങ്കയുടെ ഒരുവശത്ത് കടലും മറുവശത്ത് രാവണനുമായിരുന്നു ഹി ഈസ് ദ ഡോണ്‍ ഓഫ് ലങ്ക. ഭീരുക്കള്‍ ആയിരംതവണ മരിക്കും ധീരന് മരണം ഒന്നേ ഉള്ളു. അതുകൊണ്ട്് രാവണന്റെ ജീവിതം ഒരു പാഴ് ചിലവായിരുന്നില്ല. എന്ന് പറഞ്ഞു അവസാനിക്കുകയാണ് ഉത്തരം.അതേസമയം സോഷ്യല്‍ മീഡിയയില്‍ വിദ്യാര്‍ഥിക്ക് പിന്തുണ നല്‍കി ട്രോളന്‍മാര്‍ എത്തി. 80ല്‍ 80മാര്‍ക്കും നല്‍കുമെന്ന് പലരും അഭിപ്രായപ്പെട്ടു. മാര്‍ക്കു കുറയ്‌ക്കേണ്ടതില്ലെന്നും രണ്ടു സിനിമകള്‍ കാണേണ്ട സമയം ലാഭമാക്കി തന്ന വിദ്യാര്‍ഥിക്ക് മുഴുവന്‍ മാര്‍ക്കും നല്‍കണമെന്നും കമന്റുകളുണ്ട്.








Next Story

RELATED STORIES

Share it