Latest News

ത്രിപുരയിലെ അക്രമം: ഇടത്, കോണ്‍ഗ്രസ് സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

ത്രിപുരയിലെ അക്രമം: ഇടത്, കോണ്‍ഗ്രസ് സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
X

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വ്യാപക അക്രമം നടന്ന ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപിയുടെ നേതൃത്വത്തില്‍ ലോക്‌സഭയിലെയും രാജ്യസഭയിലെയും സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളിലെ ഏഴ് എംപിമാര്‍, സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍, ത്രിപുരയിലെ പ്രതിപക്ഷ എംഎല്‍എമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ സന്ദര്‍ശിച്ചത്. ത്രിപുരയില്‍ അക്രമികള്‍ പ്രതിപക്ഷപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ നടത്തുന്ന അക്രമപരന്പരയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന നിവേദനവും വസ്തുതാന്വേഷണ സംഘം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.

Next Story

RELATED STORIES

Share it