- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'വിദ്യാവാഹിനി' പദ്ധതി: വാഹന ഉടമകളുടെ കുടിശ്ശിക ഉടന്‍ തീര്‍ക്കണം; എസ്ഡിപിഐ

മാനന്തവാടി: പട്ടികവര്‍ഗ മേഖലകളിലെ വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം ഉറപ്പാക്കാന്‍ രൂപീകരിച്ച 'വിദ്യാവാഹിനി' പദ്ധതിയിലെ വാടക കുടിശ്ശികകള്‍ ഉടന്‍ നല്‍കി തീര്‍ക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങളായി വാടകയും വേതനവും ലഭിക്കാത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍മാരും വാഹന ഉടമകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കമ്മിറ്റി വ്യക്തമാക്കി.
പെരുന്നാളും ഈസ്റ്ററും കഴിഞ്ഞിട്ടും വിഷുക്കാലത്തുപോലും വരുമാനമില്ലാതെ കുടുംബച്ചെലവുകള്‍ നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. ഡീസല്‍ ചെലവും വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും നിറവേറ്റാന്‍ കടം വാങ്ങിയാണ് സര്‍വീസ് തുടരുന്നതെന്നും, നിരവധി പേര്‍ കടക്കെണിയിലായിരിക്കുകയാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഈ അവസ്ഥ തുടര്‍ന്നാല്‍ വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തേണ്ട സാഹചര്യം ഉണ്ടാകുകയും, വിദ്യാര്‍ഥികളുടെ പഠനത്തിനും സുരക്ഷിതമായ യാത്രക്കും തിരിച്ചടിയാകുമെന്നും മുന്നറിയിപ്പ് നല്‍കി. അങ്ങനെ സംഭവിച്ചാല്‍ സമൂഹത്തിനാകെ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.
അതുകൊണ്ട് തന്നെ ബന്ധപ്പെട്ട വകുപ്പ് അടിയന്തരമായി ഇടപെട്ട് തൊഴിലാളികളുടേയും വാഹന ഉടമകളുടേയും കുടിശ്ശിക തുകകള്‍ ഉടന്‍ നല്‍കി തീര്‍ക്കണമെന്നും, ഭാവിയില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സ്ഥിരമായ സംവിധാനം ഒരുക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് വി സുലൈമാന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അലി എ കെ, സെക്രട്ടറി സജീര്‍ എം ടി, ജോയിന്റ് സെക്രട്ടറി നൗഫല്‍ പി കെ, ട്രഷറര്‍ ഷുഹൈബ് ടി കെ, സുമയ്യ പി കെ, ഖദീജ ടി, സാദിഖ് വി, നുഹ്‌മാന്‍ യു കെ, കുഞ്ഞബ്ദുല്ല എം ടി, ആലി പി തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















