Latest News

''കുട്ടികള്‍ പഠിക്കുന്നില്ല; ഇനി അധ്യാപകരുടെ തെറ്റാണോ ?'' സ്വയം ഏത്തമിട്ട് ഹെഡ്മാസ്റ്റര്‍ (വീഡിയോ)

കുട്ടികള്‍ പഠിക്കുന്നില്ല; ഇനി അധ്യാപകരുടെ തെറ്റാണോ ? സ്വയം ഏത്തമിട്ട് ഹെഡ്മാസ്റ്റര്‍ (വീഡിയോ)
X

അമരാവതി: കുട്ടികള്‍ പഠിക്കാത്തത് അധ്യാപകരുടെ തെറ്റാണോ എന്ന് സംശയം പ്രകടിപ്പിച്ച് സ്വയം ഏത്തമിട്ട് ഹെഡ്മാസ്റ്റര്‍. ആന്ധ്രപ്രദേശിലെ വിഴിനഗരത്തിലെ ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്ററായ ചിന്ത രമണയാണ് കുട്ടികള്‍ക്ക് മുന്നില്‍ ഏത്തമിട്ടത്.

''ഞങ്ങള്‍ക്ക് നിങ്ങളെ തല്ലാനോ ശകാരിക്കാനോ കഴിയില്ല. ഞങ്ങളുടെ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണ്. ഞങ്ങള്‍ കഷ്ടപ്പെട്ട് നിങ്ങളെ പഠിപ്പിക്കുന്നുണ്ടെങ്കിലും നിങ്ങളുടെ പെരുമാറ്റത്തിലോ അക്കാദമിക് കഴിവിലോ എഴുത്തിലോ വായനയിലോ ഒരു വ്യത്യാസവുമില്ല.''- ചിന്ത രമണ പറയുന്നു.

''പ്രശ്‌നം നിങ്ങളുടേതാണോ അതോ ഞങ്ങളുടേതാണോ ?. ഞങ്ങളുടേതാണെന്ന് നിങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ ഏത്തമിടാം.''-ഇങ്ങനെ പറഞ്ഞ് വിദ്യാര്‍ഥികളെ സാഷ്ടാംഗം പ്രണമിച്ചതിന് ശേഷമാണ് ചിന്ത രമണ ഏത്തമിടുന്നത്.

Next Story

RELATED STORIES

Share it