Latest News

ആർജി കർ മെഡിക്കൽ കോളജിലെ ബലാൽസംഗക്കൊല: ശിക്ഷാവിധി ഇന്ന്

ആർജി കർ മെഡിക്കൽ കോളജിലെ ബലാൽസംഗക്കൊല: ശിക്ഷാവിധി ഇന്ന്
X

കൊൽക്കത്ത:ആർജി കർ മെഡിക്കൽ കോളജിലെ ട്രെയ്നി ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊന്ന കേസിൽ ശിക്ഷാ വിധി ഇന്ന്. പ്രതി സജ്ഞയ് റോയ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നൽകുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

2024 ഓഗസ്റ്റ് 9നാണ് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ 31 കാരനായ ട്രെയിനി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിനി ഡോക്ടറെ ബലാല്‍സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസില്‍ കൊൽക്കത്ത പോലിസിലെ സിവിക് വോളന്റിയറായ സഞ്ജയ് റോയിയെ ആഗസ്റ്റ് 10 നാണ് അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it