Latest News

'മലബാര്‍ സമരത്തില്‍ വേങ്ങരയുടെ പങ്കാളിത്തം': അനുസ്മരണ സമ്മേളനം നടന്നു

മലബാര്‍ സമരത്തില്‍ വേങ്ങരയുടെ പങ്കാളിത്തം: അനുസ്മരണ സമ്മേളനം നടന്നു
X

വേങ്ങര: മലബാര്‍ സമര അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ മലബാര്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ റിഡ്മാനെയും സംഘത്തെയും വേങ്ങരക്ക് സമീപം പനമ്പുഴക്കടവില്‍ വെച്ച് നേരിടുകയും റിഡ്മാനെയും നാല് പോലിസുകാരെയും വധിക്കുകയും ചെയ്ത സംഭവത്തെ അനുസ്മരിക്കുന്ന പരിപാടി വേങ്ങരയില്‍ നടന്നു. 'മലബാര്‍ സമരത്തില്‍ വേങ്ങരയുടെ പങ്കാളിത്തം' എന്ന വിഷയത്തിലാണ് പരിപാടി നടന്നത്.

ഈ സംഭവത്തിനു നേതൃത്വം നല്‍കിയ ഓടക്കല്‍ മൊയ്തീന്‍ കുട്ടി മുസ് ലിയാര്‍ പാറയില്‍ അഹ് മദ് കുട്ടി എന്നിവരുടെ പേരില്‍ ഒരുക്കിയ നഗരിയില്‍ ഓടക്കല്‍ മൂസാന്‍കുട്ടി മുസ് ലിയാര്‍ ഉത്ഘാടനം ചെയ്തു. വി.ടി. ഇക്‌റാമുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. സി. അബ്ദുല്‍ ഹമീദ് വിഷയാവതരണം നടത്തി. കെ.ടി. ഹുസൈന്‍, എ. അബ്ബാസലി, ടി അബ്ദു റഹ്മാന്‍ ബാഖവി, കെ.പി.ഒ.റഹ്മാത്തുള്ള എന്നിവര്‍ പ്രസംഗിച്ചു. മലബാര്‍ സമര രക്തസാക്ഷികളുടെ കുടുംബാംഗങ്ങളായ പി.കെ.സി. മുഹമ്മദ്, സൈതലവിക്കോയ തങ്ങള്‍, എന്‍.ടി. അബ്ദു ഹാജി എന്നിവര്‍ പൂര്‍വികരെ അനുസ്മരിച്ച് സംസാരിച്ചു.

പി.പി. അഹമ്മദ് കുട്ടി സ്വാഗതവും കെ.കെ.അഷ്‌കര്‍ നന്ദിയും പറഞ്ഞു. മലബാര്‍ കലാസമിതിയുടെ '1921' നാടകവും വേദിയില്‍ അരങ്ങേറി.

Next Story

RELATED STORIES

Share it