Latest News

വീണ്ടും മലപ്പുറം പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍; എസ്എന്‍ഡിപിക്ക് സ്‌കൂള്‍ തുടങ്ങാനാവുന്നില്ലെന്ന്

വീണ്ടും മലപ്പുറം പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍; എസ്എന്‍ഡിപിക്ക് സ്‌കൂള്‍ തുടങ്ങാനാവുന്നില്ലെന്ന്
X

തിരുവനന്തപുരം: മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രകോപിതനായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറത്തെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു വെള്ളാപ്പള്ളി ക്ഷുഭിതനായത്. റിപോര്‍ട്ടര്‍ ചാനലിന്റെ മൈക്ക് വെള്ളാപ്പള്ളി തട്ടിമാറ്റി. വര്‍ക്കലയില്‍ വച്ചാണ് സംഭവം.

മലപ്പുറത്ത് എസ്എന്‍ഡിപിക്ക് സ്‌കൂള്‍ തുടങ്ങാനാവുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞപ്പോള്‍ സ്ഥലം കിട്ടാത്തതാണോ തടസ്സമെന്ന് മാധ്യമങ്ങള്‍ ചോദിക്കുകയായിരുന്നു. 'സ്ഥലമുണ്ട്, അനുമതി കിട്ടുന്നില്ല' എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മറുപടി. ഭരിക്കുന്നത് പിണറായി സര്‍ക്കാരല്ലേ എന്നു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചതോടെ വെള്ളാപ്പള്ളി ക്ഷുഭിതനാവുകയായിരുന്നു.

Next Story

RELATED STORIES

Share it