Latest News

മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാഹന നികുതി ഒഴിവാക്കി

മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാഹന നികുതി ഒഴിവാക്കി
X

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് നികുതി ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി, മെന്റല്‍ റിട്ടാര്‍ഡേഷന്‍ തുടങ്ങി അവശതയനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ ഏഴുലക്ഷം രൂപവരെ വിലയുള്ള യാത്രാ വാഹനങ്ങള്‍ക്കാണ് നികുതി ഒഴിവാക്കിയത്.

സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ ബോര്‍ഡ് 40 ശതമാനം ഭിന്നശേഷി ശുപാര്‍ശ ചെയ്തവര്‍ക്കായിരിക്കും ആനുകൂല്യം. ശാരീരിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യമാണ് ഇവര്‍ക്ക് ലഭ്യമാക്കിയത്. അവശത അനുഭവിക്കുന്നവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെയാകെ ചുമതലയാണെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

Next Story

RELATED STORIES

Share it