Latest News

യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം; ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി: വീണാ ജോര്‍ജ്

യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം; ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി: വീണാ ജോര്‍ജ്
X

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കി വീണാ ജോര്‍ജ്. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിനെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. കോസില്‍ ഒരാള്‍ മാത്രമാണ് പ്രതി. ഐപിസി 336, 338 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

2023 മാര്‍ച്ച് 22 നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുമയ്യ ചികിത്സ തേടിയത്. ഡോ.രാജിവ് കുമാറാണ് റോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോള്‍ രക്തവും മരുന്നുകളും നല്‍കാനായി സെന്‍ട്രല്‍ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചില്‍ കുടുങ്ങി പോയത്.

ഇതിനേ തുടര്‍ന്ന് ശ്വാസം മുട്ടലടക്കമുള്ള പ്രശ്‌നങ്ങളായി ഇവര്‍ രാജീവിനെ തന്നെ പല തവണ കണ്ടിരുന്നു. എന്നാള്‍ ഒരു കാര്യവും ഉണ്ടായില്ലെന്ന് പരാതിക്കാരി പറയുന്നു. എന്നാല്‍ കഫക്കെട്ടും ശ്വാസതടസവും കടുത്തപ്പോള്‍ ശ്രീ ചിത്ര ആശുപത്രിയിലടക്കം സുമയ്യ ചികില്‍സ തേടി. പിന്നീട് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് ട്യൂബ് ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തിയത്. ഇക്കാര്യം രാജീവ് കുമാറിനെ അറിയിച്ചതോടെ എനിക്കൊന്നും ചെയ്യാനില്ലെന്നുപറഞ്ഞ് കൈയൊഴിഞ്ഞെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

Next Story

RELATED STORIES

Share it