Latest News

വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി; പുതിയ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പോലിസ്

വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി; പുതിയ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പോലിസ്
X

കൊച്ചി: വേടനെതിരെ വീണ്ടും ലൈംഗികാരോപണ പരാതി. ഗവേഷക വിദ്യാര്‍ഥിയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 2020ല്‍ കൊച്ചിയിലെ ഫ്‌ലാറ്റില്‍ വെച്ചാണ് പരാതിക്കിടയായ സംഭവം. വെള്ളിയാഴ്ചയാണ് വേടനെതിരെ പോലിസ് കേസെടുത്തത്. സംഗീത ഗവേഷണത്തിനായി വേടനുമായി ഫോണില്‍ ബന്ധപ്പെട്ടെന്നും ഫ്‌ലാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ട വേടന്‍ അവിടെ വെച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയിലുള്ളത്. അവിടുന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും യുവതി.

ലൈംഗികാതിക്രമം, അശ്ലീല പദപ്രയോഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തത്. യുവതിയുടെ മൊഴിയെടുക്കാന്‍ പോലിസ് തീരുമാനിച്ചിട്ടുണ്ട്. കേരളത്തിന് പുറത്താണ് പരാതിക്കാരിയുള്ളത്. മൊഴിയെടുക്കാന്‍ സൗകര്യപ്രദമായ സ്ഥലവും തീയതിയും അറിയിക്കണമെന്ന് പരാതിക്കാരിയോട് സെന്‍ട്രല്‍ പോലിസ് ആവശ്യപ്പെട്ടു. വേടനെതിരായ മറ്റൊരു ബലാല്‍സംഗ പരാതി കേസില്‍ ഹൈകോടതിയില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. ഈ മാസം 27ന് വിധി പറയും.

Next Story

RELATED STORIES

Share it