Latest News

കേരളത്തിലെ ധനപ്രതിസന്ധിക്ക് മുഴുവന്‍ കാരണം കേന്ദ്രമല്ലെന്ന് വി ഡി സതീശന്‍

കേരളത്തിലെ ധനപ്രതിസന്ധിക്ക് മുഴുവന്‍ കാരണം കേന്ദ്രമല്ലെന്ന് വി ഡി സതീശന്‍
X

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഡല്‍ഹി സമരത്തെ പിന്തുണയ്ക്കാത്തതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിലെ ധനപ്രതിസന്ധിക്ക് മുഴുവന്‍ കാരണം കേന്ദ്രമല്ലെന്നും 57800 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്നു പറയുന്നത് നുണയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നികുതി പിരിവ് പരാജയമാണ്. ഒരുപാട് കാര്യങ്ങളില്‍ ഒന്ന് മാത്രമാണ് കേന്ദ്ര അവഗണന. പെന്‍ഷന്‍ പോലും കൊടുക്കാത്ത സര്‍ക്കാരാണിത്. സര്‍ക്കാരിന് പ്രതിപക്ഷം ക്രിയാത്മക നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത് സംസ്ഥാന സര്‍ക്കാരാണ്. നിലയില്ലാ കയത്തിലേക്ക് കേരളത്തെ തള്ളിവിട്ടിരിക്കയാണെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിണറായിയും കേന്ദ്രവും തമ്മിലുള്ള ഒത്തുതീര്‍പ്പ് ഇടനിലക്കാരന്‍ മുരളീധരനാണ്. വി മുരളിധരന്‍ രാത്രിയില്‍ പിണറായിക്കൊപ്പം ചര്‍ച്ച നടത്തുന്നു. സുരേന്ദ്രന്റെ കള്ളപ്പണ കേസ് ഒത്തുതീര്‍ക്കുന്നതും മുരളീധരനാണ്. മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണം നിരീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it