Latest News

വട്ടത്താണി റെയില്‍വേ മതിലിനെതിരേ പ്രതിഷേധം: ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു

വട്ടത്താണി റെയില്‍വേ മതിലിനെതിരേ പ്രതിഷേധം: ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു
X

താനൂര്‍; വലിയപാടം മുതല്‍ കമ്പനിപ്പടി വരെ റെയിലിനു സമാന്തരമായി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ പൂര്‍ണമായും അവഗണിച്ച് റെയില്‍വേമതില്‍ നിര്‍മിക്കുന്നതിനെതിരേ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ആക്ഷന്‍ കമ്മറ്റിയുടെ കൂടി നേതൃത്വത്തില്‍ തുടര്‍ പരിപാടികള്‍ തീരുമാനിക്കും. മന്ത്രിമാര്‍, റെയില്‍വേ മേലധികാരികള്‍, റെയില്‍വേ പാസഞ്ചേഴ്‌സ് ആംനിറ്റി കമ്മറ്റി അംഗം പി കെ കൃഷ്ണദാസ് എന്നിവരെ സന്ദര്‍ശിക്കാനും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ ഇവരെ ബോധ്യപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ എം മല്ലിക അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് വി അബ്ദുറസാക്ക് സ്വാഗതവും ചാത്തേരി സുലൈമാന്‍ നന്ദിയും പറഞ്ഞു.

ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍: പി സതീശന്‍ (ചെയര്‍മാന്‍), പി അബ്ദുസമദ്, ഗീതാ മാധവന്‍, ഒ രാജന്‍, ടി പി റസാക്ക് മീനടത്തൂര്‍, ഒ സുരേഷ് ബാബു, കെ മൊയ്തീന്‍ കുട്ടി ഹാജി, കെ പുരം സദാനന്ദന്‍, കുഞ്ഞുമീനടത്തൂര്‍ (വൈസ് ചെയര്‍മാന്‍മാര്‍) ചാത്തേരി സുലൈമാന്‍ (കണ്‍വീനര്‍) പി. ജ്യോതി,ലത്തീഫ് താനാളൂര്‍, നാദിര്‍ഷ കടായിക്കല്‍, ടി ഹരിദാസന്‍, റഫീഖ്, തൈക്കാട്ട് റസാക്ക്, എം സെയ്തലവി മാസ്റ്റര്‍ (ജോ.കണ്‍വീനര്‍മാര്‍) കെ ഫാത്തിമ ബീവി (ട്രഷറര്‍).

Next Story

RELATED STORIES

Share it