Latest News

ഒന്‍പത് മലയാളികളുടെ മരണത്തിനിടയാക്കിയ വാല്‍പ്പാറ വാഹനാപകടം ഹൃദയഭേദകം; സിപിഎ ലത്തീഫ്

ഒന്‍പത് മലയാളികളുടെ മരണത്തിനിടയാക്കിയ വാല്‍പ്പാറ വാഹനാപകടം ഹൃദയഭേദകം; സിപിഎ ലത്തീഫ്
X

തിരുവനന്തപുരം: പൊള്ളാച്ചി വാല്‍പ്പാറയില്‍ വിനോദയാത്രാ സംഘത്തിന്റെ ടെംപോ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒന്‍പത് പേര്‍ മരണപ്പെട്ട സംഭവം അങ്ങേയറ്റം ഹൃദയഭേദകമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരാണ് മരണപ്പെട്ടിരിക്കുന്നത്. ഉല്ലാസയാത്രയ്ക്കായി പുറപ്പെട്ട ഒരു സംഘം ആളുകളാണ് പാതിവഴിയില്‍ ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട് തീരാദു:ഖമായി മാറിയിരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങളുടെയും ഉറ്റവരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നു. അവരുടെ വിയോഗം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും കരകയറാന്‍ കുടുംബാംഗങ്ങള്‍ക്ക് കരുത്ത് ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കാന്‍ തമിഴ്‌നാട്-കേരള സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. മരണപ്പെട്ടവരുടെ ഭൗതികദേഹം എത്രയും വേഗം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നതിനും പരിക്കേറ്റവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും അധികൃതര്‍ മുന്‍കൈ എടുക്കണം. അപകട വിവരമറിഞ്ഞയുടന്‍ പാര്‍ട്ടി തമിഴ്നാട് സംസ്ഥാന നേതൃത്വങ്ങളുമായി ബന്ധപ്പെടുകയും പരിക്കേറ്റവര്‍ക്കുള്‍പ്പെടെ ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സിപിഎ ലത്തീഫ് പറഞ്ഞു.

Next Story

RELATED STORIES

Share it