Latest News

വാക്‌സിനേഷന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: തീരുമാനം സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ശേഷമെന്ന് കാസര്‍കോഡ് കളക്ടര്‍

വാക്‌സിനേഷന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: തീരുമാനം സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ശേഷമെന്ന് കാസര്‍കോഡ് കളക്ടര്‍
X

കാസര്‍കോഡ്: ആദ്യഡോസ് കൊവിഡ് വാക്‌സിനേഷന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്ന നിര്‍ദേശം തുടരുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. ജൂലൈ 27, 28 തീയതികളില്‍ ജില്ലയില്‍ വാക്‌സിനേഷന്‍ ഇല്ലാത്തതിനാല്‍ ഈ നിര്‍ദ്ദേശം നടപ്പിലാക്കേണ്ട സാഹചര്യവുമില്ല.

ജില്ലയില്‍ പരിശോധന വര്‍ധിപ്പിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആദ്യ ഡോസ് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ 15 ദിവസം മുമ്പുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്. അതിന് സാധിക്കാത്തവര്‍ക്ക് വാക്‌സിനേഷന്‍ സെന്ററില്‍ ആന്റിജന്‍ ടെസ്റ്റിന് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നുവെന്ന് കളക്ടര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it