Latest News

ഉത്തരാഖണ്ഡ് റിസോര്‍ട്ടിലെ കൊലപാതകം: റിസോര്‍ട്ടില്‍ വേശ്യാവൃത്തി പതിവെന്ന് മുന്‍ ജീവനക്കാര്‍

ഉത്തരാഖണ്ഡ് റിസോര്‍ട്ടിലെ കൊലപാതകം: റിസോര്‍ട്ടില്‍ വേശ്യാവൃത്തി പതിവെന്ന് മുന്‍ ജീവനക്കാര്‍
X

ഋഷികേശ്: 19 കാരിയായ കൗമാരക്കാരിയെ കൊലപ്പെടുത്തി മൃതദേഹം കനാലിലുപേക്ഷിച്ച ബിജെപി നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ വേശ്യാവൃത്തി പതിവെന്ന് മുന്‍ ജീവനക്കാര്‍.

മാനേജ്‌മെന്റ് വ്യാജമദ്യം, കഞ്ചാവ്, മയക്കുമരുന്നുകള്‍, പെണ്‍കുട്ടികള്‍ എന്നിവരെ അതിഥികള്‍ക്ക് നല്‍കിയിരുന്നെന്ന് മുന്‍ജീവനക്കാരിയായ ഋഷിത ആരോപിച്ചു. ഋഷിത നേരത്തെ ഇതേ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു. അതേ സമയത്ത് അവരുടെ ഭര്‍ത്താവ് വിവേക് ഇവിടെ ഹൗസ്‌കീപ്പറായി ജോലി ചെയ്തിരുന്നു.

രണ്ട് മാസം മുമ്പാണ് ഇരുവരും പിരിഞ്ഞുപോയത്. അതിനുശേഷമാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി ജോലിയില്‍ ചേര്‍ന്നത്.

വേശ്യാവൃത്തി ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഉടമ പുല്‍കിത് ആര്യയും റിസോര്‍ട്ടിലെ രണ്ട് ജീവനക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തന്നില്‍നിന്നും ഇക്കാര്യം അവര്‍ പ്രതീക്ഷിച്ചിരുന്നുവെന്നും വിസമ്മതിച്ചതിന്റെ പേരില്‍ ചീത്തവിളിച്ചുവെന്നും അവര്‍ പറഞ്ഞു.

താന്‍ എതിര്‍ത്തതിനെ തുടര്‍ന്ന് മോഷണക്കുറ്റം ആരോപിച്ച് മര്‍ദിക്കുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തുവെന്ന് ഭര്‍ത്താവ് വിവേക് പറഞ്ഞു. ഗ്രാമീണ മേഖലയിലെ ക്രമസമാധാനം കൈകാര്യം ചെയ്യുന്ന റവന്യൂ ഉദ്യോഗസ്ഥനായ പട്‌വാരി, തന്നെ ആക്രമിക്കുക മാത്രമല്ല, മാനസികമായി പീഡിപ്പിക്കുന്നതില്‍ ഉടമയ്‌ക്കൊപ്പം നിന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഏകദേശം ഒരു മാസത്തോളം അവിടെ ജോലി ചെയ്ത ശേഷം, കാര്യങ്ങള്‍ ശരിയല്ലെന്നു തോന്നിയതിനാല്‍ ജോലി നിര്‍ത്തി. പക്ഷേ, പുല്‍കിത് ആര്യയും രണ്ട് മാനേജര്‍മാരും ഇനിയൊന്നുമുണ്ടാവില്ലെന്ന് പറഞ്ഞ ശേഷം വീണ്ടും ജോലിക്ക് പോയെന്ന് വിവേക് പറഞ്ഞു.

പക്ഷേ, വീണ്ടും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. ഒന്നര മാസത്തിനുശേഷം പിരിഞ്ഞുപോകാന്‍ തുടങ്ങിയപ്പോള്‍ മോഷണമാരോപിച്ച് മര്‍ദ്ദിച്ചു.

പോലിസിനെ സമീപിച്ചെങ്കിലും പ്രദേശത്തെ പട് വാരി പുല്‍കിതിന് അനുകൂലമായി നിലപാടെടുത്തു.

ബിജെപി വകുപ്പില്ലാ മന്ത്രിയുടെ മകനാണ് പുല്‍കിത് ആര്യ.

Next Story

RELATED STORIES

Share it