Latest News

ഉത്രാളിക്കാവ് പൂരത്തിന് ഓരോ ദേശത്തിനും ഏഴ് ആനകളെ വീതം എഴുന്നള്ളിപ്പിന് ഉപയോഗിക്കാന്‍ അനുമതി

ഉത്രാളിക്കാവ് പൂരത്തിന് ഓരോ ദേശത്തിനും ഏഴ് ആനകളെ വീതം എഴുന്നള്ളിപ്പിന് ഉപയോഗിക്കാന്‍ അനുമതി
X

വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തിന് ഓരോ ദേശത്തിനും ഏഴ് ആനകളെ വീതം എഴുന്നള്ളിപ്പിന് ഉപയോഗിക്കാന്‍ കേരള നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗം അനുവാദം നല്‍കി. ആറാട്ടുപുഴ പെരുവനം പൂരത്തിന് 65 ആനകളെ കൂട്ടി എഴുന്നള്ളിപ്പിന് അനുവദിക്കാന്‍ യോഗത്തില്‍ തീരുമാനമായി. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റ് ഉത്സവങ്ങളില്‍ വരവ് പൂരങ്ങള്‍ക്ക് ഏഴ് ആനകളെയും കൂട്ടിയെഴുന്നള്ളിപ്പിന് പരമാവധി 30 ആനകളെയും അനുവദിക്കാനും തീരുമാനമായി. ആന എഴുന്നള്ളിപ്പുകളെല്ലാം 2012 ലെ നാട്ടാന പരിപാലന ചട്ടത്തിന് വിധേയമായായിരിക്കണം. അതാതുകാലത്തെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് പരിശോധിച്ച് ആനകളുടെ എണ്ണത്തില്‍ തീരുമാനമെടുക്കണം. അഡീഷ്ണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് റെജി പി ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി സജീഷ് കുമാര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ മധുസൂദനന്‍, കുന്നംകുളം എസിപി ടി എസ് സിനോജ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബിജുകുമാര്‍,

ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ ഉഷാറാണി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് രാജു,

കെഎഫ്‌സിസി ജനറല്‍ സെക്രട്ടറി വത്സന്‍ ചമ്പക്കര, കേരള എലഫെന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറി കെ മഹേഷ്, ആനതൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി മനോജ് അയ്യപ്പന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it