യുഎസ് വിസ നടപടികള്‍ മരവിപ്പിച്ചു: ഗ്രീന്‍ കാര്‍ഡ് നല്‍കില്ല
ഇപ്പോള്‍ യു.എസില്‍ ജോലിചെയ്യുന്ന വിദേശികളെ പുതിയ വിസാ നടപടികള്‍ ബാധിക്കില്ല.

ന്യയോര്‍ക്ക്: കൊവിഡ് ഭീതിയുടെ പശ്ചാതലത്തില്‍ യുഎസ് വിസാ നടപടികളില്‍ മാറ്റം വരുത്തി. ഇന്ത്യന്‍ ടെക് പ്രൊഫഷണലുകള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന എച്ച് 1 ബി ഉള്‍പ്പെടെ വിവിധ കുടിയേറ്റ ഇതര വിസകള്‍ ഈ വര്‍ഷം അവസാനം വരെ നിരോധിച്ചതായാണ് വൈറ്റ് ഹൗസ് വക്താവ് പ്രഖ്യാപിച്ചത്. 5,25,000 തൊഴിലവസരങ്ങള്‍ അമേരിക്കക്കാര്‍ക്കായി നീക്കിവയ്ക്കാന്‍ ഈ നടപടി സഹായിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. ഈ വര്‍ഷം 2,25,000 പേരാണ് എച്ച് 1 ബി വിസക്ക് അപേക്ഷിച്ചത്.
എന്നാല്‍, ഇപ്പോള്‍ യു.എസില്‍ ജോലിചെയ്യുന്ന വിദേശികളെ പുതിയ വിസാ നടപടികള്‍ ബാധിക്കില്ല. 2020 ഫെബ്രുവരി, മെയ് കാലയളവില്‍ യുഎസിലെ തൊഴിലില്ലായ്മ നിരക്ക് നാല് മടങ്ങ് വര്‍ദ്ധിച്ചതായി ട്രംപ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രഖ്യാപനത്തില്‍ പറയുന്നു. ഏറ്റവും പ്രഗത്ഭരായ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കാനും സ്വദേശികളുടെ തൊഴിലവസരം സംരക്ഷിക്കാനുമാണ് ട്രംപ് ഭരണകൂടം കുടിയേറ്റ നയം പരിഷ്‌കരിക്കുന്നത്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് യുഎസ് കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ട്രംപിന്റെ പുതിയ വിസാപരിഷ്‌ക്കരണം ഇന്ത്യന്‍ ഐടി സേവന സ്ഥാപനങ്ങളുടെ പദ്ധതി വിതരണത്തെ ബാധിക്കുമെന്ന് വ്യവസായ വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
US freezes H-1B visas
RELATED STORIES
കരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMTബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍...
7 Jun 2023 4:49 AM GMTസംസ്ഥാനത്ത് മൂന്നു വര്‍ഷ ബിരുദകോഴ്സുകള്‍ ഈ വര്‍ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
6 Jun 2023 2:29 PM GMTവര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT