Latest News

അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച 70കാരന്‍ രോഗവിമുക്തനായി, ആശുപത്രി ബില്ല് 11.22 ലക്ഷം ഡോളര്‍

അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച 70കാരന്‍ രോഗവിമുക്തനായി, ആശുപത്രി ബില്ല് 11.22 ലക്ഷം ഡോളര്‍
X

വാഷിങ്ടണ്‍: കൊവിഡ് ബാധിച്ച 70 കാരന്‍ രോഗവിമുക്തനായി. പക്ഷേ എല്ലാ സന്തോഷവും കെടുത്തിയത് ആശുപത്രി അധികൃതര്‍ നല്‍കിയ ബില്ല് കണ്ടപ്പോഴാണ്. 11.22 ലക്ഷം ഡോളറിന്റെ ബില്ലാണ് കുടുംബത്തിന് ആശുപത്രി അധികൃതര്‍ കൈമാറിയത്.

മൈക്കള്‍ ഫ്‌ളോര്‍ എന്ന 70കാരനെ മാര്‍ച്ച് 4നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ അദ്ദേഹം 62 ദിവസം കഴിച്ചുകൂട്ടി.

പലതവണ രോഗം മൂര്‍ച്ഛിച്ചെങ്കിലും കഴിഞ്ഞ മെയ് 5ന് ആശുപത്രി വിട്ടു. പോരുമ്പോള്‍ നഴ്‌സിങ് ജീവനക്കാര്‍ അദ്ദേഹത്തിന് ഒരു ബില്ല് നല്‍കി. 182 പേജുണ്ട് ആകെ ബില്ലിന്. അടക്കേണ്ട തുക 1,122,501 ഡോളര്‍.

ബില്ല് പ്രകാരം കണക്കുകള്‍ ഇങ്ങനെ: ദിനംപ്രതി 9,973 ഡോളര്‍ ഐസിയുവിന്, അണുവിമുക്തമായ മുറിയില്‍ കിടന്നതിന് 42 ദിവസത്തേക്ക് 82000 ഡോളര്‍, വെന്റിലേറ്റര്‍ 29 ദിവസത്തേക്ക് 1,00,000 ഡോളര്‍, അദ്ദേഹം അതിഗുരുതരാവസ്ഥയില്‍ കിടന്ന രണ്ട് ദിവസത്തേക്ക് മാത്രം 100,000 ഡോളര്‍.

ലോകത്ത് ഏറ്റവും കൂടുതല്‍ ആശുപത്രിച്ചിലവുളള രാജ്യമാണ് അമേരിക്ക. കൊവിഡ് ബാധയുടെ സാഹചര്യത്തില്‍ അണുവിമുക്തമാക്കണമെന്ന നിബന്ധന ചെലവ് വീണ്ടും വര്‍ധിപ്പിച്ചു. അദ്ദേഹത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് ഉള്ളതിനാല്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണമടക്കേണ്ടിവരില്ല. നികുതിദായകരുടെ പണം ഇത്രയേറെ ഒടുക്കേണ്ടിവന്നതില്‍ വിഷമമുണ്ടെന്ന് ആശുപത്രി വിട്ടശേഷം മൈക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it