Latest News

വെനസ്വേലക്കെതിരായ യുഎസ് നടപടി; ഇന്ത്യന്‍ ജനത ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ

വെനസ്വേലക്കെതിരായ യുഎസ് നടപടി; ഇന്ത്യന്‍ ജനത ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ
X

ന്യൂഡല്‍ഹി: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേല ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ അമേരിക്കയുടെ നടപടിയെ അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. പ്രസിഡന്റ് നിക്കോളാസും പ്രഥമവനിതയും എവിടെയെന്ന് അമേരിക്ക വെളിപ്പെടുത്തണമെന്നും കടന്നാക്രമണത്തില്‍ ഇന്ത്യന്‍ ജനത ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്നും സിപിഎം പറഞ്ഞു.

യുഎസ് ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്നും കരീബിയന്‍ കടലില്‍ നിന്ന് എല്ലാ സൈന്യങ്ങളെയും പിന്‍വലിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ലാറ്റിന്‍ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കുകയും പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ യുഎസിനെ അനുവദിക്കാതിരിക്കുകയും വേണമെന്നും സിപിഐഎം പിബി ആവശ്യപ്പെട്ടു. 2002ല്‍ ഷാവേസിനെ അട്ടിമറിക്കാന്‍ അമേരിക്ക ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഷാവേസിന്റെ കാലശേഷം വെനസ്വേലയെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാമെന്നും എണ്ണ സമ്പത്ത് കൈക്കലാക്കാമെന്നുമായിരുന്നു അമേരിക്കയുടെ മോഹം എന്നും സിപിഎം അപലപിച്ചു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഭരണമാറ്റം നടപ്പിലാക്കുന്നതിനായി യു എസ് വെനിസ്വേലയ്ക്ക് ചുറ്റും സൈനിക, നാവിക സേനകളെ അണിനിരത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആദ്യവാരം പ്രഖ്യാപിച്ച അമേരിക്കയുടെ ദേശീയ സുരക്ഷാതന്ത്രത്തിന്റെ യഥാര്‍ഥ മുഖമാണിത്. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തില്‍ കടന്നുകയറുന്ന അമേരിക്കന്‍ നിലപാട് ലോകത്തിന് ഭീഷണിയാണെന്നും പിബി വ്യക്തമാക്കി.

Next Story

RELATED STORIES

Share it