Latest News

ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് തുടക്കം

ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് തുടക്കം
X

കണ്ണൂര്‍: കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ 26ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം. ജവഹര്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ പി ശംസുദ്ദീന്‍ തിരൂര്‍ക്കാട് പതാക ഉയര്‍ത്തി. വിരമിച്ച ഉറുദു അധ്യാപകരുടെ ഒത്തുകൂട്ടല്‍ തലമുറ സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കെയുടിഎ മുന്‍ സംസ്ഥാന സെക്രട്ടറി വി അബ്ദുറഹ്മാന്‍ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് ഫൈറൂസ് പിണറായി അധ്യക്ഷനായി. വി മൂസ, കെ കെ ബഷീര്‍, എ ഷറഫുദ്ദീന്‍, അഷ്‌റഫ് പെടേന സംസാരിച്ചു.

ഉറുദുഭാഷാ പഠനസാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ടി എ റഷീദ് പന്തലൂര്‍ മോഡറേറ്ററായി. സി സി വിനോദ് കുമാര്‍, കെ രമേശന്‍, എ പി ബഷീര്‍, സി പി സനല്‍ ചന്ദ്രന്‍, ടി അനൂപ് കുമാര്‍, ലഫ്.പി ഹംസ സംസാരിച്ചു. വൈകുന്നേരം ഏഴിന് ഗസല്‍സന്ധ്യ ശാമേഗസല്‍ നടന്നു. ഡെപ്യൂട്ടി മേയര്‍ പി ഷബീന ഉദ്ഘാടനം ചെയ്തു. സി വി കെ റാഷിദ്, സി മുഹമ്മദ് റഷീദ്, പരീദ് പൊറോറ, വി സി താജുദ്ദീന്‍ സംസാരിച്ചു. ഇന്ന് രാവിലെ ഒമ്പതിന് ഉദ്ഘാടന സമ്മേളനം ഡോ.എം പി അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും.

11.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ സെമിനാറും അവാര്‍ഡ് ദാനവും കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. സമ്മേളനം നാളെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തോടെ സമാപിക്കും. സമ്മേളന സംഘാടകസമിതിയുടെ മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനത്തെ ഏഴാംതരം മുതല്‍ 12ാം തരം വരെ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ഓണ്‍ലൈന്‍ ക്വിസ് മല്‍സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. 26ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ 26 കുട്ടികളെ ഇന്ന് സമ്മേളന വേദിയില്‍ അനുമോദിക്കും.

Next Story

RELATED STORIES

Share it