Latest News

പൗരത്വ സമരത്തിനെതിരേയുള്ള യുപി പോലിസിന്റെ നടപടി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസ് അവസാനിപ്പിച്ചു

പൗരത്വ സമരത്തിനെതിരേയുള്ള യുപി പോലിസിന്റെ നടപടി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസ് അവസാനിപ്പിച്ചു
X

ന്യൂഡല്‍ഹി: ജനുവരി 2020ന് യുപിയിലെ ലഖ്‌നോയില്‍ പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ യുപി പോലിസ് കടുത്ത നടപടിയെടുത്തെന്ന എന്‍സിഎച്ച്ആര്‍ഒന്റെ പരാതി കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ തള്ളി. ഒരു വര്‍ഷം മുമ്പ് നടന്ന സിഎഎ പ്രക്ഷോഭത്തിനെതിരേയുള്ള പോലിസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

എന്‍സിഎച്ച്ആര്‍യാണ് യുപി പോലിസിന്റെ അതിക്രമങ്ങള്‍ക്കെതിരേ പരാതി നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ലഖ്‌നോവിലെ പോലിസ് സൂപ്രണ്ടില്‍ നിന്ന് നിരവധി റിപോര്‍ട്ടുകള്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷം നടന്നതായുള്ള വ്യാഖ്യാനം ശരിയല്ലെന്ന നിലപാടിലേക്ക് കമ്മീഷന്‍ എത്തിയതെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു.

പ്രതിഷേധക്കാര്‍ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും പരാതി അടിസ്ഥാനമില്ലാത്തതാണെന്നും കണ്ടെത്തിയതായി കമ്മീഷന്‍ പറഞ്ഞു.

എന്‍സിഎച്ച്ആര്‍ഒ ഡല്‍ഹി ജനറല്‍ സെക്രട്ടറി അസിംഖാനാണ് പരാതി നല്‍കിയത്. എന്‍സിഎച്ച്ആര്‍ഒ അപ്പീല്‍ സമര്‍പ്പിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് എന്‍സിഎച്ച്ആര്‍ഓ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ നിയമത്തിനെതിരേയുള്ള പ്രക്ഷോഭത്തെ യുപി മാത്രമല്ല, രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങള്‍ രൂക്ഷമായാണ് നേരിട്ടത്.

Next Story

RELATED STORIES

Share it