Latest News

യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേ ബിജെപിയുടെ വ്യാപക അക്രമം; സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മര്‍ദ്ദിച്ചു

യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേ ബിജെപിയുടെ വ്യാപക അക്രമം; സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മര്‍ദ്ദിച്ചു
X

ലഖ്‌നോ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി കണക്കാക്കുന്ന യുപി തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നതിനു പിന്നാലെ വ്യാപക അക്രമം. ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ 17 ജില്ലകളില്‍ വടിയും കല്ലും തോക്കുമായി നിരത്തിലിറങ്ങി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചു.

ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ചിരുന്നു.

തങ്ങളുടെ പാര്‍ട്ടിപ്രവര്‍ത്തകരെ ബിജെപിയുടെ അക്രമി സംഘം പലയിടങ്ങളിലും ക്രൂരമായി കൈകാര്യം ചെയ്തതായി സമാജ് വാദി പാര്‍ട്ടി അഖിലേഷ് യാദവ് ആരോപിച്ചു.

തിരഞ്ഞെടുപ്പില്‍ 825 ബ്ലോക് പഞ്ചായത്ത് സീറ്റില്‍ 635ഉം ബിജെപിയും സഖ്യകക്ഷികളും നേടിയിരുന്നു.

ഹമിര്‍പൂരില്‍ തങ്ങളുടെ പ്രവര്‍ത്തരെ പോളിങ് ബൂത്തിലെത്താന്‍ ബിജെപി പ്രവര്‍ത്തര്‍ അനുവദിച്ചില്ലെന്നും അവരെ ആക്രമിച്ചുവെന്നും എസ്പി നേതാക്കള്‍ ആരോപിച്ചു. ഇവിടെ ഒരു പോലിസുകാരനെയും ബിജെപിക്കാര്‍ മര്‍ദ്ദിച്ചു.

ഹാഥ്രസില്‍ സമാജ് വാദി പാര്‍ട്ടി നേതാവിന് വെടിയേറ്റിട്ടുണ്ട്. ചന്ദൗലിയില്‍ മോട്ടോര്‍ സൈക്കില്‍ കത്തിച്ചു, സമാജ് വാദി പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയും ചെയ്തു.

ഇറ്റാവ, അയോദ്ധ്യ, പ്രയാഗ്രാജ്, അലിഗഡ്, പ്രതാപ്ഗഡ്, സോണ്‍ഭദ്ര തുടങ്ങി 17 ജില്ലകളിലാണ് കൂടുതല്‍ അക്രമം നടക്കുന്നത്. അലിഗഡില്‍ ബിജെപി പ്രവര്‍ത്തകന്‍ മജിസ്‌ട്രേറ്റിനെ വിരട്ടിയോടിക്കുന്ന വീഡിയോ വൈറലായി.

ബിജെപിക്കാര്‍ തോക്കും കല്ലുകളുമായി എത്തിയിട്ടുണ്ടെന്നും അതില്‍ എംഎല്‍എമാരും ബിജെപി ജില്ലാ മേധാവികളും ഉണ്ടെന്നും പറയുന്ന എസ് പിയുടെ വോയസ് ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it