Latest News

യുപി മന്ത്രി വിജയ് കശ്യപ് കൊവിഡ് ബാധിച്ച് മരിച്ചു

യുപി മന്ത്രി വിജയ് കശ്യപ് കൊവിഡ് ബാധിച്ച് മരിച്ചു
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ റവന്യൂ, പ്രളയ നിയന്ത്രണ വകുപ്പ് മന്ത്രി വിജയ് കശ്യപ് കൊവിഡ് ബാധിച്ച് മരിച്ചു. 56 വയസ്സായിരുന്നു. ഗുഡാഗാവിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ചയാണ് മരിച്ചത്.

യുപിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് അദ്ദേഹം. നേരത്തെ യുപി മന്ത്രിയായ കമല്‍ റാണി വരുണും ചേതന്‍ ചൗഹാനും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

വിജയ് കശ്യപിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചിച്ചു.

ചര്‍തവാള്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് വിജയ് കശ്യപ്, കൊവിഡ് രണ്ടാം തരംഗത്തില്‍ മരിക്കുന്ന അഞ്ചാമത്തെ എംഎല്‍എയുമാണ്.

Next Story

RELATED STORIES

Share it