Latest News

യുപിയില്‍ പന്ത്രണ്ടാം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം;പതിനേഴ് പേര്‍ അറസ്റ്റില്‍

പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി

യുപിയില്‍ പന്ത്രണ്ടാം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം;പതിനേഴ് പേര്‍ അറസ്റ്റില്‍
X

ലഖ്‌നോ:ഉത്തര്‍പ്രദേശില്‍ പന്ത്രണ്ടാം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കോളജ് അധ്യാപകന്‍ അടക്കം 17 പേര്‍ അറസ്റ്റില്‍.പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. പ്രത്യേക ദൗത്യ സേനയ്ക്കാണ് കേസിന്റെ അന്വേഷണചുമതല.

കഴിഞ്ഞ ദിവയമായിരുന്നു പന്ത്രണ്ടാം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്.സംസ്ഥാനത്തെ ബല്ലിയ ജില്ലയിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. 75 ജില്ലകളിലായി രണ്ടാം ഷിഫ്റ്റില്‍ ഉച്ചയ്ക്ക് 2 മുതല്‍ 5.15 വരെയാണ് ഇംഗ്ലീഷ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്.ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ റദ്ദാക്കുകയായിരുന്നു.ഇംഗ്ലീഷ് ചോദ്യ പേപ്പര്‍ 500 രൂപയ്ക്ക് വിറ്റതായാണ് കണ്ടെത്തിയത്. 316ഇഡി,316 ഇഐ സീരീസിലെ ചോദ്യപേപ്പറാണ് ചോര്‍ന്നത്.

പരീക്ഷ റദ്ദാക്കിയ 24 ജില്ലകളിലെയും പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കുമെന്ന് ഉത്തര്‍ പ്രദേശ് മാധ്യമിക് ശിക്ഷ പരിഷദ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it