Latest News

മണിപ്പൂരിലെ യുഎന്‍എല്‍എഫ് പ്രവര്‍ത്തകന്‍ തലശേരിയില്‍ അറസ്റ്റില്‍

മണിപ്പൂരിലെ യുഎന്‍എല്‍എഫ് പ്രവര്‍ത്തകന്‍ തലശേരിയില്‍ അറസ്റ്റില്‍
X

കണ്ണൂര്‍: മണിപ്പൂരിലെ നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (യുഎന്‍എല്‍എഫ്) പ്രവര്‍ത്തകന്‍ എന്നാരോപിച്ച് ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇംഫാല്‍ സ്വദേശിയായ രാജ്കുമാര്‍ മൈപാക്‌സനയെ (21)യാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍ പ്രതിയാണെന്നാണ് സൂചന. തലശേരിയില്‍ ഒരു ഹോട്ടലിലാണ് ഇയാള്‍ ജോലിയെടുത്തിരുന്നത്. മഴക്കാലരോഗങ്ങള്‍ തടയാനുള്ള പരിശോധനയുടെ ഭാഗമായെത്തിയതാണെന്ന് പറഞ്ഞ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ തൊഴിലാളികള്‍ താമസിക്കുന്ന ഓരോ മുറിയിലുമെത്തി തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച് ആധാര്‍കാര്‍ഡും കൈയിലെ ചിത്രവും ഒത്തുനോക്കിയാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്.

Next Story

RELATED STORIES

Share it