Latest News

ദേശീയ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലെ അനധികൃത ഇടപെടല്‍; ചിത്രാ രാമകൃഷ്ണന്റെ ഉപദേശകന്‍ 'ഹിമാലയന്‍ യോഗി'യെ അറസ്റ്റ് ചെയ്തു

ദേശീയ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലെ അനധികൃത ഇടപെടല്‍; ചിത്രാ രാമകൃഷ്ണന്റെ ഉപദേശകന്‍ ഹിമാലയന്‍ യോഗിയെ അറസ്റ്റ് ചെയ്തു
X

ന്യൂഡല്‍ഹി; എംഡിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായിരുന്ന ചിത്രാ രാമകൃഷ്ണ വഴി നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിനെ അനധികൃതമായി സ്വാധീനിച്ച 'ഹിമാലയന്‍ യോഗി'യെ സിബിഐ അറസ്റ്റ് ചെയ്തു. 2018ലെ ഓഹരിക്കമ്പോള തിരുമറി കേസിലാണ് ദേശീയ സ്റ്റോക് എക്‌സ്‌ചേഞ്ച് മുന്‍ സ്ട്രാറ്റജിക് അഡൈ്വസര്‍ ആനന്ദ് സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തത്. 2013 ഏപ്രില്‍ 1 മുതല്‍ ഇയാള്‍ ഈ തസ്തികയില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ചീഫ് ഓപറേറ്റിങ് ഓഫിസറായി.

ചിത്ര രാമകൃഷ്ണനെ സ്വാധീനിച്ച് സ്വന്തം തീരുമാനങ്ങള്‍ അനധികൃതമായി നടപ്പാക്കിയിരുന്നത് ഇയാളാണെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞത്. നാഷണല്‍ സ്‌റ്റേക് എക്‌സ്‌ചേഞ്ചിലെ തീരുമാനങ്ങളെടുക്കുന്നതില്‍ തന്നെ ഒരു ഹിമാലയന്‍ യോഗിയാണ് സഹായിക്കുന്നതെന്ന് ചിത്രതന്നെയാണ് വെളിപ്പെടുത്തിയത്.

ഇപ്പോള്‍ അറസ്റ്റിലായ ആനന്ദിന്റെ നിയമനവും വിവാദമായിരുന്നു. തന്റെ നിയമനത്തിന് ചിത്രയെ ഉപദേശിച്ചതും ഇയാള്‍ തന്നെയാണ് ഇപ്പോഴാണ് തിരിച്ചറിയുന്നത്.

ചിത്രയുമായി ഇയാള്‍ നടത്തിയ എഴുത്തുകുത്തുകള്‍ സിബിഐ കണ്ടെത്തി.

rigyajursama@outlook.com എന്ന മെയില്‍ ഐഡി വഴിയാണ് ഇയാള്‍ ചിത്രക്ക് നിര്‍ദേശം നല്‍കിയിരുന്നത്.

തന്റെ മെയില്‍ ഐഡിയായ chitra@icloud.com വഴി നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലെ വിലപ്പെട്ട രഹസ്യവിവരങ്ങള്‍ ഇവര്‍ ഇയാള്‍ക്ക് കൈമാറി. 2013 മുതല്‍ 2016വരെയുള്ള കാലളവിലാണ് ഇത് സംഭവിച്ചതെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

ഈ മെയിലില്‍ ചിലത് ആനന്ദ് സുബ്രഹ്മണ്യത്തിന് മാര്‍ക്ക് ചെയ്തിരുന്നു. ഇവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ആനന്ദ് സുബ്രഹ്മണ്യന്റെ ഐഡിയില്‍ നിന്ന് കണ്ടെത്തി.

കഴിഞ്ഞ ആഴ്ചയില്‍ നാല് ദിവസം സിബിഐ ഇയാളെ ചോദ്യം ചെയ്തു. കഴിഞ്ഞ രാത്രിയിലാണ് ചെന്നൈയില്‍ ഇയാള്‍ അറസ്റ്റിലാവുന്നത്.

ഇയാള്‍ അന്വേഷണസംഘവുമായി സഹകരിച്ചിരുന്നില്ലെന്ന് സിബിഐ പറഞ്ഞു.

2013ല്‍ ഇയാള്‍ ആദ്യം ചീഫ് സ്ട്രാറ്റജിക് അഡൈ്വസറായി നിയമിതനായി. 2015ല്‍ ഗ്രൂപ്പ് ഓപറേറ്റിങ് ഓഫിസറായി. 2016ല്‍ അനധികൃത ഇടപെടലിന്റെ പുറത്ത് പുറത്തുപോകേണ്ടിവന്നു.

ചിത്ര എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട പ്രധാനവിവരങ്ങള്‍ യോഗിക്ക് കൈമാറിയെന്നായിരുന്നു പ്രാഥമികമായ കേസ്.

ആനന്ദ് സുബ്രഹ്മണ്യന്റെ നിയമനം തന്നെ അനധികൃതമായിരുന്നു. അദ്ദേഹത്തിന്റെ ശമ്പളവും ചര്‍ച്ച ചെയ്യാതെ വര്‍ധിപ്പിച്ചു.

Next Story

RELATED STORIES

Share it